തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധനനികുതി ഇ ളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയ ര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്മാന് കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
കണ്ണൂരിന് മാത്രമായി 28 ശതമാനത്തില്‍നിന്ന് ഒരുശതമാനമായി ഇന്ധനനികുതി കുറച്ചത് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുമെന്ന് നിവേദനത്തിൽ പറയുന്നു. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍ തമ്മില്‍ വലിയ ദൂരമില്ല, ഇതിനാല്‍ കണ്ണൂരിലെ ഇന്ധനനികുതി കോഴിക്കോട് വിമാനത്താവളത്തിലെ അഭ്യന്തര സര്‍വിസുകളെ കാര്യമായി ബാധിക്കും.
കണ്ണൂര്‍ വിമാനത്താവളം പൊതുസ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കരിപ്പൂര്‍ പൂര്‍ണമായും പൊതുമേഖലയിലുള്ളതാണ്. പൊതുമേഖല സ്ഥാപനങ്ങളെ ഏതുവിധേനയും സംരക്ഷിച്ചുനിര്‍ത്തേണ്ടത് പൊതുനയമായതിനാല്‍ നികുതിയിളവ് നല്കാന് ഇടപെടലുണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.