കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിൽ മുസ്ലിംലീഗ് സ്ഥാനാർഥിക്ക് പിന്തുണ തേടി പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും താമരശ്ശേരി ബിഷപ് െറമീജിയോസ് ഇഞ്ചനാനിയിലുമായി ചർച്ച നടത്തി. ഞായറാഴ്ച രാവിലെ 10 മണിയോടെ ഇരുവരും താമരശ്ശേരി രൂപത ആസ്ഥാനത്ത് എത്തിയാണ് ചർച്ച നടത്തിയത്. മണ്ഡലത്തിൽ മുസ്ലിംലീഗ് സ്ഥാനാർഥി തന്നെ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സഭയുെട പിന്തുണ ഉറപ്പുവരുത്തലായിരുന്നു ചർച്ചയുടെ ലക്ഷ്യം.
കഴിഞ്ഞതവണ തിരുവമ്പാടിയിൽ മുസ്ലിംലീഗ് സ്ഥാനാർഥി പരാജയപ്പെട്ടിരുന്നു. സഭയുടെ അതൃപ്തിയാണ് തോൽവിക്ക് കാരണമെന്നായിരുന്നു വിലയിരുത്തൽ. ഇത്തവണ തിരുവമ്പാടി സീറ്റിൽ സി.എം.പിയുടെ സി.പി. ജോണിനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തിരുവമ്പാടി സീറ്റ് മുസ്ലിംലീഗ് വിട്ടുെകാടുക്കുന്ന പ്രശ്നമില്ലെന്ന് എം.കെ. മുനീർ വ്യക്തമാക്കി. തിരുവമ്പാടിയിൽ തോറ്റതുകൊണ്ട് സീറ്റ് വിട്ടുനൽകണമെന്നില്ല. കൊടുവള്ളിയിൽ തോറ്റതിനാൽ െകാടുവള്ളി സീറ്റ് ലീഗ് വിട്ടുകൊടുക്കില്ലല്ലോ. അതുപോലെതന്നെയാണ് തിരുവമ്പാടിയും എന്നായിരുന്നു മുനീറിെൻറ പ്രതികരണം. ബിഷപ്പുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുനീർ. ബിഷപ്പുമായി സൗഹൃദ ചർച്ച മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
ജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തണമെന്നാണ് ബിഷപ് െറമീജിയോസ് ഇഞ്ചനാനിയിൽ ലീഗ് നേതാക്കളോട് ആവശ്യപ്പെട്ടതെന്നാണ് സൂചന. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണെമന്ന് നേരത്തേ താമരശ്ശേരി രൂപതക്ക് അഭിപ്രായമുണ്ടായിരുന്നു. 2016ൽ മുസ്ലിംലീഗിലെ വി.എം. ഉമ്മർമാസ്റ്റർ 3008 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജോർജ് എം. തോമസിനോട് തോറ്റത്.
നാലുതവണ ലീഗും നാലുതവണ കോൺഗ്രസും ജയിച്ച മണ്ഡലമാണിത്. 1991ലാണ് സീറ്റ് ലീഗിന് വിട്ടുനൽകിയത്. 2006ൽ മത്തായി ചാേക്കായും അദ്ദേഹത്തിെൻറ മരണശേഷം ജോർജ് എം. തോമസുമാണ് എൽ.ഡി.എഫ് എം.എൽ.എമാരായത്. ഇത്തവണ എൽ.ഡി.എഫ് കേരള കോൺഗ്രസിന് സീറ്റ് വിട്ടുനൽകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.