പെരിയ: കേരളത്തിൽ അന്താരാഷ്ട്ര സര്‍വകലാശാല എന്ന സങ്കൽപം യാഥാർഥ്യമാക്കാൻ കുണിയ ഒരുങ്ങുന്നു. കുണിയ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആരംഭിക്കുന്ന കാമ്പസിലാണ് ലോകോത്തര വിദ്യാഭ്യാസ നിലവാരമുള്ള കോഴ്സുകളും അന്താരാഷ്ട്ര സർവകലാശാലകളുമായുള്ള സഹകരണവുമായി കുതിക്കാനൊരുങ്ങുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നാനോ ടെക്നോളജി, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആസ്ട്രോ ഫിസിക്സ്, റോബോട്ടിക്സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ കോഴ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത അധ്യയന വര്‍ഷത്തില്‍ കുണിയ എന്‍ട്രന്‍സ് അക്കാദമി, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, നിയമ കലാലയം, നഴ്സിങ് കോളജ്, ഫാര്‍മസി കോളജ് എന്നിവ ആരംഭിക്കും. 400 കിടക്കകളുള്ള ആശുപത്രിയുള്ക്കൊള്ളുന്ന മെഡിസിറ്റി, അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറിയും ഗവേഷണ കേന്ദ്രവും, സ്പോര്‍ട്സ് സിറ്റി തുടങ്ങിയവയും ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും. നിലവില്‍ കുണിയ ഐ.എ.എസ് അക്കാദമിയില്‍ സൗജന്യമായി പഠന-താമസ സൗകര്യമൊരുക്കുന്നുണ്ട്.
14 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ അക്കാദമിയിലുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള അധ്യാപകരാണ് ക്ലാസെടുക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഏഴ് കോഴ്സുകള്‍ നിലവിലുണ്ടെന്നും വിദേശ സര്‍വകലാശാലകളുടെ ഓഫ് കാമ്പസെന്ന നിലയിലും പുതിയ കോഴ്സുകള്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ട്രസ്റ്റിമാരായ അഹ്മദ് സാഹില്‍ ഇബ്രാഹിം, ഷംഷാദ് അഹ്മദ്, അബ്ദുല്‍ നസീര്‍ പട്ടുവത്തില്‍, ടി.എ. നിസാര്‍, ചീഫ് അക്കാദമിക് അഡ്വൈസര്‍ പ്രഫ. സുധീര്‍ ഗവാനി, ലണ്ടനില്‍ നിന്നുള്ള മൈക്ക് എം.സി. ഡെര്‍മോട്ട്, വില്യം ലിഷ്മാന്‍, വി.യു. യഹ്യ, കെ. അബ്ദുല്ല ഫായിസ്, അനസ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.