േകാട്ടയം: തെരെഞ്ഞടുപ്പ് കാഴ്ചകൾ മാത്രമെടുത്ത് നോക്കിയാൽ പുതുപ്പള്ളി വേറൊരു ലോകമാണ്. കേരളത്തിെൻറ മുൻ മുഖ്യമന്ത്രിയാണെന്ന തോന്നലില്ലാതെ ഉമ്മൻ ചാണ്ടിയും നാട്ടുകാരും പരസ്പരം കൂടിക്കലർന്നുകിടക്കുന്ന സവിശേഷ ദേശം. എപ്പോഴും ഊർജസ്വലനായി കാണപ്പെടുന്ന ഉമ്മൻ ചാണ്ടി മുെമ്പാരിക്കലുമില്ലാത്തത്ര ക്ഷീണിതനായാണ് ഇക്കുറി പ്രചാരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പിന് നിൽക്കുേമ്പാൾ സ്ഥാനാർഥികൾ കാണിക്കേണ്ട സാമാന്യ മര്യാദയുടെ ഭാഗമായി നാടുചുറ്റുന്നുവെന്നേയുള്ളൂ. സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന് പോകേണ്ടതിനാൽ മണ്ഡലത്തിൽ രണ്ടു ദിവസത്തെ പര്യടനമേയുള്ളു. ബാക്കി സമയം മുഴുവൻ കേരളത്തിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനുള്ള യജ്ഞമാണ്.
ബുധനാഴ്ച രാവിലെ പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ വീട്ടിൽനിന്ന് പുറപ്പെട്ട ഉമ്മൻ ചാണ്ടി എട്ടിന് പാമ്പാടി പത്തായക്കുഴിയിൽനിന്നാണ് പ്രചാരണം ആരംഭിച്ചത്. കെ.സി. ജോസഫ് എം.എൽ.എയായിരുന്നു ഉദ്ഘാടകൻ. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, ആേൻറാ ആൻറണി എം.പി, രാധാ വി. നായർ, കുര്യൻ ജോയി, ഫിൽസൺ മാത്യൂസ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ചിൻറു കുര്യൻ തുടങ്ങി കോൺഗ്രസിെൻറ പ്രാദേശിക നേതാക്കളെല്ലാം സ്ഥലത്തുണ്ടായിരുന്നു. അഞ്ചു വർഷം കേരളത്തിെൻറ വികസനം ഇടതുപക്ഷം തടസ്സപ്പെടുത്തിയ കാര്യമാണ് പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി ഓർമിപ്പിച്ചത്. നാട്ടിൽ സമാധാനവും സൗഹാർദവും പുലരാനായി യു.ഡി.എഫിനെ വിജയിപ്പിക്കേണ്ടതിെൻറ ആവശ്യകതയും ചൂണ്ടിക്കാണിച്ചു.
പിക്അപ് വാനിൽ, മുകളിൽ വലിച്ചുകെട്ടിയ തുണിയുടെ മാത്രം തണലിൽനിന്ന് പൊരിവെയിലിൽ പര്യടനം തുടങ്ങി. രാവിലെ ഏഴിന് പത്തായക്കുഴിയിൽ തുടങ്ങി ഉച്ചകഴിഞ്ഞ് 2.50ന് വെട്ടത്തുകവലയിൽ അവസാനിക്കുംവിധം ക്രമപ്പെടുത്തിയ പര്യടനത്തിനിടെ 47 ഇടങ്ങളിൽ സ്വീകരണമുണ്ട്. ഇതിനിടെ ജീപ്പുകയറുന്ന സകല ഇടവഴികളിലൂടെയും യാത്രയുണ്ട്. ഏറെ മുന്നിൽ അനൗൺസ്മെൻറ് വാഹനം കടന്നുവരുേമ്പാഴേക്കും പ്രായമുള്ളവരും വീട്ടമ്മമാരും വഴിയരികിലേക്ക് വരുന്നു. യുവാക്കൾ ബൈക്കുകളിലും മറ്റും ആർപ്പുവിളികളുമായി കടന്നുപോകും. തൊട്ടുപിന്നാലെ ഉമ്മൻ ചാണ്ടിയുടെ വാഹനം. വഴികളിൽ കാത്തുനിന്നവരെ കൈവീശി അഭിവാദ്യം ചെയ്യും. ആളുകൾ കൂട്ടമായി നിൽക്കുന്ന സ്ഥലങ്ങളിൽ വാഹനത്തിൽനിന്ന് ഇറങ്ങി ആളുകളുടെ അടുത്തെത്തി അഭിവാദ്യം ചെയ്യും. സഹപ്രവർത്തകരോടും പരിചയക്കാരോടും കുശലം പറയാനും മറക്കുന്നില്ല.
എല്ലാ സ്വീകരണകേന്ദ്രങ്ങളിലും ചെറിയ പ്രസംഗങ്ങളാണ് ഉമ്മൻ ചാണ്ടി നടത്തുന്നത്. തനിക്ക് 50 വർഷക്കാലം നൽകിയ സ്നേഹത്തിനും സഹകരണത്തിനും നന്ദി പറഞ്ഞാണ് പ്രസംഗം ആരംഭിക്കുന്നത്. രാഹുലിെൻറ സ്വപ്നമായ ന്യായ് പദ്ധതി ആദ്യം കേരളത്തിൽ നടപ്പാക്കുമെന്ന് വാഗ്ദാനത്തോടെ അടുത്ത സ്ഥലത്തേക്ക്.
മീനടം സെൻറ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ മുൻവശത്ത് നല്ല ആൾക്കൂട്ടമുണ്ടായിരുന്നു. 94 വയസ്സുള്ള പ്ലാത്താനം മറിയാമ്മ റോഡരികിൽ കസേരയുമിട്ട് ഉമ്മൻ ചാണ്ടിയെ ഷാളണിയിക്കാൻ കാത്തിരിക്കുന്നു. ഇവിടന്ന് 50 മീറ്റർ അകലെ മാളികപ്പടിയിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. അതൊന്നും നാട്ടുകാർക്ക് പ്രശ്നമല്ല. തൊട്ടു മുന്നിലത്തെ പോയൻറായ ആശുപത്രിപ്പടിയിൽ പ്രസംഗം തുടങ്ങുേമ്പാഴേക്കും പള്ളിമുറ്റത്ത് ജനം തടിച്ചുകൂടിക്കഴിഞ്ഞു.
യു.ഡി.എഫിെൻറ പ്രചാരണ ചാർട്ടിൽ നാട്ടുകാർ കൈകടത്തിയതോടെ വൈകീട്ട് നാലുമണി കഴിഞ്ഞിട്ടും മുൻമുഖ്യമന്ത്രിക്ക് ഉച്ചഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. 1.30ന് പമ്പൂക്കവല പമ്പൂര് ജോർജുകുട്ടിയുടെ വീട്ടിൽനിന്ന് പ്രവർത്തകർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാമെന്നായിരുന്നു മുൻനിശ്ചയം. പക്ഷേ ഇവിടെത്തിയപ്പോൾ സമയം 4.30. ഒപ്പമുണ്ടായിരുന്നവർ വീട്ടിൽ കയറി ഭക്ഷണം കഴിക്കുേമ്പാഴും ഉമ്മൻ ചാണ്ടി വഴിയരികിൽനിന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകളെ വിമർശിക്കുകയായിരുന്നു. ഒടുവിൽ പ്രവർത്തകർ നിർബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.
നോമ്പുകാലമായതിനാൽ സസ്യാഹാരത്തിനാണ് സംഘാടകർ പ്രാധാന്യം നൽകിയത്. പേരിന് മീൻകറിയും തയാറായിരുന്നു. കാച്ചിലും കപ്പപ്പുഴുക്കും കാന്താരി ചമ്മന്തിയും അച്ചാറും അവിയലുമാണ് ഉമ്മൻ ചാണ്ടി തെരഞ്ഞെടുത്തത്. മുൻ നിശ്ചയപ്രകാരം ബാക്കിയുള്ളത് അഞ്ച് സ്ഥലങ്ങളാണ്. ദ്രുതഗതിയിൽ പര്യടനം പൂർത്തിയാക്കി ഉമ്മൻ ചാണ്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിെൻറ സങ്കീർണതകൾ പരിഹരിക്കുന്നതിൽ മുഴുകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.