തൃശൂർ: അതിരപ്പിള്ളി പഞ്ചായത്തിലെ വെറ്റിലപ്പാറ അത്തിക്കൽ വീട്ടിൽ അബ്രഹാം എന്ന കർഷകൻ തൊണ്ണൂറാം വയസ്സിൽ ഒരു പോരാട്ടത്തിലാണ്. മറുഭാഗത്ത് കേരള കാർഷിക സർവകലാശാല. അബ്രഹാമിെൻറ ആവശ്യം ലളിതം. താൻ അര നൂറ്റാണ്ടു മുമ്പ് വികസിപ്പിച്ച ‘കുഞ്ഞുകുഞ്ഞ്’ നെൽവിത്തിന് അംഗീകാരം വേണം. പറ്റില്ലെന്ന് സർവകലാശാല. അബ്രഹാമിനു വേണ്ടി ‘യുദ്ധം’നയിക്കുന്ന മകളുടെ ഭർത്താവ് ഇരിങ്ങാലക്കുട കടുപ്പശ്ശേരി സ്വദേശി കെ.പി. കുര്യന് ഒരു ചോദ്യമുണ്ട്. സർവകലാശാല വികസിപ്പിച്ചുവെന്ന് പറയുന്ന ‘കുഞ്ഞുകുഞ്ഞ് വർണ’, കുഞ്ഞുകുഞ്ഞ് പ്രിയ’എന്നീ നെൽവിത്തുകളിലെ ‘കുഞ്ഞുകുഞ്ഞ്’എന്ന പേര് എങ്ങനെ വന്നു? പ്രശ്നം ഇപ്പോൾ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവിെൻറ മുന്നിലാണ്. നീതി കിട്ടിയില്ലെങ്കിൽ കോടതി കയറാനാണ് കുര്യെൻറ തീരുമാനം. തൊടുപുഴ താലൂക്കിലെ കരിമണ്ണൂരുകാരനാണ് ‘കുഞ്ഞുകുഞ്ഞ്’എന്ന് വിളിപ്പേരുള്ള അബ്രഹാം. പരിപൂർണ കർഷകൻ. കരിമണ്ണൂരിലെ രണ്ടേക്കർ നിലത്തിൽ വിളയിക്കാത്ത വിളകളുണ്ടായിരുന്നില്ല. വിളകളിൽ തനിക്കറിയാവുന്ന ഗവേഷണവും നടത്തും. 1967ൽ െഎ.ആർ എട്ട്, തവളക്കണ്ണൻ എന്നീ നെൽവിത്തുകൾ തമ്മിൽ പരാഗണം നടത്തി പുതിയൊരിനം വികസിപ്പിച്ചു. കതിർക്കനം കൂടുതലുള്ള, തണ്ട് ഒടിയാത്ത, പ്രതിരോധ ശേഷി കൂടുതലുള്ള മട്ട നെല്ല്. രണ്ട് നിറങ്ങളിലുള്ള അരിയാണ് ഇൗ പരീക്ഷണത്തിൽ ലഭിച്ചത്.
അന്നത്തെ കൃഷി വകുപ്പ് ഫാം സൂപ്രണ്ടാണ് ‘കുഞ്ഞുകുഞ്ഞ്’ എന്ന പേരു വിത്തിന് നിർദേശിച്ചത്. കുടിയേറ്റ കർഷകർക്കൊപ്പം കുഞ്ഞുകുഞ്ഞ് വിത്തും പല നാട് താണ്ടി. വ്യാപകമായി കൃഷിചെയ്യപ്പെട്ടു. ഇതിനിടക്ക്, 1978ൽ അബ്രഹാം കരിമണ്ണൂർ വിട്ട് ആലുവയിലും ’84ൽ വെറ്റിലപ്പാറയിലും താമസമാക്കി. വനപ്രദേശമായതിനാൽ വെറ്റിലപ്പാറയിൽ നെൽകൃഷി പ്രയാസമായിരുന്നു. അബ്രഹാമിെൻറ മകൾ ജോസിയയുടെ ഭർത്താവായെത്തിയ കുര്യനാണ് പുതിയ വിത്തിന് അംഗീകാരം തേടിയിറങ്ങിയത്. മൂന്നു വർഷം മുമ്പാണ് താൻ കാർഷിക സർവകലാശാലയെ ഇൗ ആവശ്യമുന്നയിച്ച് സമീപിച്ചതെന്ന് കുര്യൻ പറയുന്നു. ബൗദ്ധിക സ്വത്തവകാശ സെല്ലിലെത്തി കുഞ്ഞുകുഞ്ഞ് വിത്തിനെക്കുറിച്ചും പറഞ്ഞു. അതിെനാന്നും തെളിവില്ല എന്നായിരുന്നു മറുപടി. ചില മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് വന്ന കുറിപ്പുകളും ചിത്രങ്ങളും കാണിച്ചു. പത്രങ്ങൾ എഴുതുന്നതൊന്നും ശരിയായിക്കൊള്ളണമെന്നിെല്ലന്നാണ് സെൽ മേധാവി മറുപടി നൽകിയതത്രെ.
കുര്യൻ പിന്മാറിയില്ല. കഴിഞ്ഞ ജൂണിൽ കുര്യൻ കരിമണ്ണൂരിൽ നിന്ന് രണ്ട് കിലോ കുഞ്ഞുകുഞ്ഞ് വിത്തുമായി സർവകലാശാലയിലെത്തി. പരിശോധിക്കെട്ട എന്നായി മറുപടി. ബൗദ്ധിക സ്വത്തവകാശ സെൽ ഇത് അംഗീകരിക്കുന്നില്ലെന്ന് മറുപടി ലഭിച്ചു. അബ്രഹാം വികസിപ്പിച്ച വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത 32 കരിമണ്ണൂരുകാരുടെ സാക്ഷ്യപത്രവുമായി കുര്യൻ വീണ്ടുമെത്തി. ഇതൊക്കെ എങ്ങനെ വിശ്വസിക്കുമെന്ന് മറുചോദ്യം. ആ 32 പേരെയും ഹാജരാക്കാമെന്ന് കുര്യൻ. അതോടെ കമ്മിറ്റിയിൽ വെക്കെട്ടയെന്നു പറഞ്ഞ് തിരിച്ചയച്ചു. കുര്യൻ വിടാതെ കൂടിയപ്പോൾ വിത്ത് വികസിപ്പിച്ച രീതിയെക്കുറിച്ച് അബ്രഹാമിെൻറ കുറിപ്പ് വേണമെന്നായി. അദ്ദേഹം പറഞ്ഞെഴുതിച്ച കുറിപ്പും കൊടുത്തു. എന്നിട്ടും സർവകലാശാല വഴങ്ങിയില്ല.
ഇതോടെ കുര്യൻ മറ്റൊരു വഴിക്ക് നീങ്ങി. സർവകലാശാല വികസിപ്പിച്ച നെൽവിത്തുകളെക്കുറിച്ചുള്ള വിവരംതേടി നവംബറിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. അതിനുള്ള മറുപടിയിൽ കാര്യങ്ങളുടെ പോക്ക് വ്യക്തമായി. വിത്തുകളുടെ പട്ടികയിൽ 62, 63 ഇനങ്ങളായി ‘കുഞ്ഞുകുഞ്ഞ് വർണ’യും ‘കുഞ്ഞുകുഞ്ഞ് പ്രിയ’യും. വിത്ത് വികസിപ്പിച്ചത് 2002ൽ. കണ്ടുപിടിച്ചത് ബൗദ്ധിക സ്വത്തവകാശ സെൽ മേധാവി തന്നെ. കുര്യൻ നിരന്തരം സമീപിച്ച അതേ ഗവേഷക.
അബ്രഹാം വികസിപ്പിച്ച വിത്തിെൻറ അതേ സവിശേഷതകളാണ് സർവകലാശാല അതിേൻറതെന്ന് അവകാശപ്പെടുന്ന വിത്തിനും പറയുന്നത്. ഇനി സർവകലാശാല വികസിപ്പിച്ചതാണെങ്കിൽ അതിൽ കുഞ്ഞുകുഞ്ഞ് എന്ന് പേര് എങ്ങനെ വന്നു?. പാലക്കാട്ടുനിന്ന് കിട്ടിയ നാടൻ കുഞ്ഞുകുഞ്ഞിൽ ഗവേഷണം നടത്തിയെന്നാണ് സർവകലാശാല അധികൃതർ വാക്കാൽ പറയുന്നതത്രെ. അങ്ങനെയെങ്കിൽ നാടൻ കുഞ്ഞുകുഞ്ഞ് എവിടെനിന്ന് വന്നുവെന്ന ചോദ്യം കുര്യൻ ഉയർത്തുന്നു.
വിത്ത് കണ്ടെടുത്തത് പാലക്കാട്ടുനിന്ന്
പാലക്കാട് ജില്ലയിൽ പ്രചാരത്തിലുണ്ടായിരുന്ന കുഞ്ഞുകുഞ്ഞ് വിത്ത് കൃഷി വകുപ്പിെൻറ ആവശ്യപ്രകാരം 1992-93 കാലത്താണ് പഠന വിഷയമാക്കിയതെന്ന് സർവകലാശാല വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. എന്നാൽ, കുര്യൻ പറയുന്നത് തൊടുപുഴയിലെ വിത്തിെൻറ കാര്യമാണ്.
പാലക്കാട്ടുനിന്ന് കിട്ടിയത് അത്ര ശുദ്ധിയില്ലാത്ത, പല വിത്തുകളുടെ സങ്കലനമായ ഇനമായിരുന്നു. 97-98ൽ രണ്ടാംഘട്ടം പഠനവും നടത്തി. അതിൽനിന്നാണ് ശുദ്ധിയുള്ള രണ്ടിനം; കുഞ്ഞുകുഞ്ഞ് വർണയും കുഞ്ഞുകുഞ്ഞ് പ്രിയയും വികസിപ്പിച്ചത്. അന്ന് പാലക്കാട് ജില്ലയിൽ സർവകലാശാല ആവിഷ്കരിച്ച ഗാലസ പദ്ധതിയുമായി ബന്ധപ്പെട്ടവർ ഇൗയിനത്തിന് ‘ഗാലസ വർണ’, ‘ഗാലസ പ്രിയ’എന്നീ പേരുകളാണ് നിർദേശിച്ചത്. അത് സ്വീകരിക്കാതെ ‘കുഞ്ഞുകുഞ്ഞ്’എന്ന് ചേർത്ത് ഉറവിടം മറച്ചു വെക്കരുതെന്ന നല്ല ഉദ്ദേശ്യത്തിലാണ്. കുര്യൻ പറയുന്നതും സർവകലാശാല പരീക്ഷണം നടത്തിയതും ഒരേ വിത്താണോ എന്ന് ഇപ്പോഴും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.