പൊന്നാനി: മാനം കറുക്കുമ്പോൾ ഭീതിയില്ലാതെ ഇനി കുഞ്ഞിമോളും കുടുംബവും സ്വസ്ഥമായി കിടന്നുറങ്ങും. ഇവർക്ക് വീട് നിർമിച്ചുനൽകാൻ സന്തോഷ് പണ്ഡിറ്റുൾപ്പെടെ സുമനസ്സുകൾ രംഗത്തെത്തി. വർഷങ്ങളായി ചോർന്നൊലിക്കുന്ന ഓലമേഞ്ഞ കുടിലിൽ കഴിഞ്ഞിരുന്ന ഇവരുടെ ദുരിതാവസ്ഥ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേതുടർന്ന് സാമൂഹികപ്രവർത്തകൻ എസ്.കെ. മുസ്തഫ സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെടുകയും സഹായം എത്തിക്കുകയുമായിരുന്നു. വീട് നിർമാണത്തിനാവശ്യമായ ഓല, മുള, കവുങ്ങ്, കോൺക്രീറ്റ് തൂൺ എന്നിവ സന്തോഷ് പണ്ഡിറ്റ്, വ്യവസായിയായ സി.കെ. മുഹമ്മദ് ഹാജി, ബീരാൻകുട്ടി ഗുരുക്കൾ എന്നിവർ ചേർന്ന് എത്തിച്ച് നൽകി.
മഴ കനത്താൽ ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞ് വീട് മുഴുവൻ വെള്ളത്തിനടയിലാവുകയും പാതി തളർന്ന ഭർത്താവിനെയും പ്രായപൂർത്തിയായ മകെളയും കൊണ്ട് പിന്നീട് മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ട ഗതികേടിനുമാണ് ഇതോടെ താൽക്കാലിക ആശ്വാസമായത്. കുഞ്ഞിമോളുടെ കിടപ്പിലായ ഭർത്താവിെൻറ ഫിസിയോ തെറപ്പി ഉൾപ്പെടെ സൗജന്യമായി ചെയ്യാൻ ബീരാൻകുട്ടി ഗുരുക്കളും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.