അനൈക്യം പ്രശ്​നമുണ്ടാക്കിയെന്ന്​ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിൽ പാർട്ടി അനൈക്യം പ്രശ്​നമായെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി എ ം.പി. പരാജയത്തി​​​െൻറ ഉത്തരവാദിത്തം എൻ.എസ്​.എസി​​​െൻറ തലയിൽ കെട്ടിവെക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമ ാക്കി.

അതേസമയം വട്ടിയൂർക്കാവിൽ അശ്രദ്ധയോടെയാണ്​ തെരഞ്ഞെടുപ്പ്​ കൈകാര്യം ചെയ്​തതെന്ന്​ കോൺഗ്രസ്​ നേതാവ്​ ടി.പീതാംബരകുറുപ്പ്​ പറഞ്ഞു. യു.ഡി.എഫിൽ നിന്ന്​ വട്ടിയൂർക്കാവ്​, കോന്നി മണ്ഡലങ്ങൾ എൽ.ഡി.എഫ്​ പിടിച്ചെടുത്തതിന്​ പിന്നാലെയാണ്​ നേതാക്കളുടെ പ്രതികരണം.

പരാജയം ചർച്ച ചെയ്യും –ഹൈദരലി തങ്ങള്‍
കോ​ഴി​ക്കോ​ട്: കാ​ലാ​കാ​ല​ങ്ങ​ളാ​യി വി​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​ജ​യ കാ​ര​ണ​ങ്ങ​ള്‍ യു.​ഡി.​എ​ഫ് ച​ര്‍ച്ച ചെ​യ്യു​മെ​ന്ന് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ യു.​ഡി.​എ​ഫ് വി​ജ​യം അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്. പ്ര​ത്യേ​കി​ച്ചും മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ വി​ജ​യം. ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​തെ എ​ന്നും കാ​ത്തു​സൂ​ക്ഷി​ച്ച​ത് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളാ​ണ്. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മ​ത​ക്കാ​രും ഭാ​ഷ​ക്കാ​രു​മാ​യ ജ​നം തി​ക​ഞ്ഞ മ​തേ​ത​ര വി​ശ്വാ​സി​ക​ളാ​ണെ​ന്ന് ഒ​രി​ക്ക​ല്‍കൂ​ടി തെ​ളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് -അ​ദ്ദേ​ഹം വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Kunnalikutty on election result-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.