ജയേഷ് എന്ന ജബ്ബാർ

'കുപ്രസിദ്ധ പയ്യൻ' വീണ്ടും അറസ്റ്റിൽ

കോ​ഴി​ക്കോ​ട്​: കു​റ്റി​ച്ചി​റ​യി​ല്‍ മൂ​ന്നു കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന കേസിൽ ച​ക്കും​ക​ട​വ് നാ​യ്പാ​ലം സ്വ​ദേ​ശി​യാ​യ ജ​യേ​ഷ് എ​ന്ന ജ​ബ്ബാ​റി​നെ ടൗ​ണ്‍ പൊ​ലീ​സ് പി​ടി​കൂ​ടി. സു​ന്ദ​രി​യ​മ്മ വധക്കേസിൽ പൊലീസ് കുറ്റം ചുമത്തുകയും പിന്നീട് കോടതി വെറുതെവിടുകയും ചെയ്തയാളാണ് ജയേഷ്. ക​ഴി​ഞ്ഞ​മാ​സം 26നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ട്യൂ​ഷ​ന്‍ ക്ലാ​സി​ലേ​ക്ക് പോ​യ പ​ത്തും പ​ന്ത്ര​ണ്ടും എ​ട്ടും വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ പ്ര​തി വ​ള​ര്‍ത്തു​മീ​നി​നെ വാ​ങ്ങി​ത്ത​രാം എ​ന്നു പ​റ​ഞ്ഞു കു​റ്റി​ച്ചി​റ​യി​ല്‍നി​ന്ന്​ ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നുവെന്ന് പൊലീസ് പറയുന്നു. ഇ​തി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍ ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ല്‍ നി​ന്ന്​ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ​ത്തു​വ​യ​സ്സു​കാ​ര​നെ ഇ​യാ​ള്‍ നി​ര്‍ത്തി​യി​ട്ട ഗു​ഡ്സ് വ​ണ്ടി​യി​ല്‍ ക​യ​റ്റി​യി​രു​ത്തു​ക​യാ​യി​രു​ന്നു. ഒ​രു കാ​ര്‍ വ​രു​മെ​ന്നും ബീ​ച്ചി​ലൂ​ടെ ക​റ​ങ്ങാം എ​ന്നും പ്ര​തി പ​റ​ഞ്ഞ​തോ​ടെ ഈ ​കു​ട്ടി ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ കു​ട്ടി​ക​ളു​ടെ മൊ​ഴി​യി​ല്‍നി​ന്നും സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് ചൊ​വ്വാ​ഴ്​​ച രാ​ത്രി മു​ഖ​ദാ​റി​ല്‍ വെ​ച്ച് ​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

ടൗ​ണ്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ മാ​രാ​യ ഷൈ​ജു, സു​നി​ല്‍കു​മാ​ര്‍, സീ​നി​യ​ര്‍ സി.​പി.​ഒ സ​ജേ​ഷ് കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ പ്ര​ബീ​ഷ്, ഷി​ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ജ​യേ​ഷി​നെ 2012 ജൂ​ലൈ 21ന്​ ​വ​ട്ട​ക്കി​ണ​റി​നു​ സ​മീ​പം സു​ന്ദ​രി​യ​മ്മ എ​ന്ന വ​യോ​ധി​ക ​വെ​​ട്ടേ​റ്റു െകാ​ല്ല​പ്പെ​ട്ട കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച്​ പി​ടി​കൂ​ടു​ക​യും പി​ന്നീ​ട്​ കോ​ട​തി വെ​റു​തെ വി​ടു​ക​യും ചെ​യ്​​തി​രു​ന്നു. അ​ന്ന്​ മീ​ഞ്ച​ന്ത​ക്ക​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജ​യേ​ഷ്. പി​ന്നീ​ട്​ ഈ ​സം​ഭ​വ​ത്തെ ആ​സ്​​പ​ദ​മാ​ക്കി ടൊ​വി​നോ തോ​മ​സ്​ നാ​യ​ക​നാ​യി 'കു​പ്ര​സി​ദ്ധ പ​യ്യ​ൻ' എ​ന്ന പേ​രി​ൽ സി​നി​മ ഇ​റ​ങ്ങി​യി​രു​ന്നു.

സുന്ദരിയമ്മ വധം

കോഴിക്കോട് നഗരത്തിലെ ഇഡ്ഡലി വില്‍പനക്കാരിയായ വട്ടക്കിണര്‍ ചിറക്കല്‍ ഹൗസ് ലെയ്നിലെ സുന്ദരിയമ്മ 2012 ജൂലൈ 21ന് രാത്രി 1.30നാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരനും ചെറുവണ്ണൂരിനടുത്ത് കുണ്ടായിത്തോട് സ്വദേശിയുമായ ജയേഷ് എന്ന ജബ്ബാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇഡ്ഡലി വിറ്റ പണവും നോമ്പുകാലത്തെ സകാത് തുകയും സുന്ദരിയമ്മയുടെ കൈയിലുണ്ടെന്ന് മനസിലാക്കിയാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. കസബ മുന്‍ സി.ഐ പി. പ്രമോദിന്‍റെ നേതൃത്വത്തില്‍ അഞ്ച് സി.ഐമാരടങ്ങുന്ന ലോക്കല്‍ പൊലീസ് ഒമ്പത് മാസം അന്വേഷിച്ചിട്ടും കേസില്‍ തുമ്പ് കണ്ടെ ത്താനായിരുന്നില്ല. തുടര്‍ന്ന് അന്വേഷണം കോഴിക്കോട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിന്നു. ക്രൈംബ്രാഞ്ചാണ് ജയേഷിനെ അറസ്റ്റ് ചെയ്തത്.

എന്നാൽ, ജയേഷിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി വ്യക്തമാക്കി. കേസ് അവസാനിപ്പിക്കാനായി ക്രൈംബ്രാഞ്ച് തെളിവുകൾ സൃഷ്ടിച്ച് നിരപരാധിയെ ജയിലിലടക്കുകയായിരുന്നെന്ന് പിന്നീട് വ്യക്തമായി.

പ്രതിക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്മാരായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇ.പി. പൃഥ്വിരാജ്, സി.ഐ പ്രമോദ് എന്നിവരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി വിധിക്കുകയും ചെയ്തു.

മീഞ്ചന്ത ഗവ. ആര്‍ട്സ് കോളജിനു പിന്നിലെ തിരുവച്ചിറകുളത്തിന്‍റെ കിഴക്കു ഭാഗത്തു നിന്ന് കോസ്റ്റല്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ധര്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച വാക്കത്തി കണ്ടെടുത്തിരുന്നു. കൂടാതെ സുന്ദരിയമ്മയുടെ രക്തം പുരണ്ട ജയേഷിന്‍റെ വസ്ത്രങ്ങളും സുന്ദരിയമ്മയുടെ പഴ്സും ഹോട്ടല്‍ സിറ്റിലൈറ്റിലെ തൊഴിലാളികളുടെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൊലക്കുശേഷം രാത്രി ഹോട്ടലില്‍ തിരിച്ചെത്തിയ പ്രതി വസ്ത്രം കഴുകിയുണക്കി തൊഴിലാളികളുടെ മുറിയില്‍ സൂക്ഷിച്ചുവെന്നും പൊലീസ് അവകാശപ്പെട്ടു. വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നാണ് സുന്ദരിയമ്മയുടെ പഴ്സ് പൊലീസിന് ലഭിച്ചത്. എന്നാൽ ഇവയെല്ലാം അന്വേഷണ സംഘം കെട്ടിച്ചമച്ച തെളിവുകളാണെന്നാണ് കോടതി കണ്ടെത്തിയത്. 

Tags:    
News Summary - Kuprasiddha Payyan in custody again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.