കൊല്ലം: ഓടിക്കൊണ്ടിരുന്ന കെ.യു.ആര്‍.ടി.സി എ.സി വോള്‍വോ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് കൊല്ലം കലക്ടറേറ്റിന് സമീപത്തുവെച്ച് എഞ്ചിന്‍ ഭാഗത്ത് തീപിടിത്തമുണ്ടായത്. അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കില്ല.
ഡ്രൈവിങ് പാനലില്‍ അപായ മുന്നറിയിപ്പ് കാണിക്കുകയും കരിഞ്ഞ ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയത്. പരിശോധനയില്‍ എഞ്ചിന്‍റെ ഭാഗത്തെ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് തീ കെടുത്താന്‍ ശ്രമവും ആരംഭിച്ചു. അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. തേവര ഡിപ്പോയിലെ ബസിൽ സംഭവസമയത്ത് 30 യാത്രക്കാർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.