കോട്ടയം: കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയെന്ന അഡ്മിനിസ്ട്രേറ്ററിെൻറ കത് ത് തള്ളിയ ജലന്ധർ രൂപത വക്താവിെൻറ നടപടി അംഗീകരിക്കില്ലെന്ന് സിസ്റ്റർ അനുപമ. കുറ വിലങ്ങാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
മഠത്തിൽ തുടര ാൻ അനുമതി നൽകിയ ജലന്ധർ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ആഗ്നലേ ാ റുഫിനോ ഗ്രേഷ്യസാണ് സന്യാസിനി സമൂഹത്തിെൻറ അധികാരി എന്നിരിക്കെ സ്ഥലമാറ്റം റദ്ദാക്കിയിട്ടില്ലെന്ന രൂപത വക്താവിെൻറ കത്തിനു പിന്നിൽ എന്താണെന്ന് അറിയില്ല. ഇപ്പോഴും ബിഷപ് ഫ്രാങ്കോ തന്നെയാണോ അധികാരി. ഫ്രാങ്കോ ഇപ്പോഴും ശക്തനാണെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.
തങ്ങൾക്കും കുടുംബത്തിനുമെതിരെ കേസ് കൊടുക്കാൻ പ്രവർത്തിച്ചത് രൂപത വക്താവ് ഫാ. പീറ്റർ കാവുമ്പുറമാണ്. അതിനാൽ കത്ത് അംഗീകരിക്കില്ല. ആര് എന്തൊക്കെ പറഞ്ഞാലും കേസ് തീരുംവെര മഠത്തിൽ തങ്ങും. അഡ്മിനിസ്ട്രേറ്റെറ ബന്ധപ്പെട്ടില്ല. ഒരുസ്ഥലത്തും സംഭവിക്കാത്ത കാര്യമാണ് ഇപ്പോൾ നടക്കുന്നത്. മദർ ജനറലാണ് തീരുമാനം എടുക്കുന്നതെങ്കിലും അംഗീകാരം കൊടുക്കാൻ ബിഷപ്പിന് അധികാരമുണ്ട്. ചർച്ച് അതോറിറ്റിയും സർക്കാറും കൈവിട്ടാൽ ഞങ്ങൾക്ക് പോകാൻ വേറെയിടമില്ല. സർക്കാറിെൻറ ഭാഗത്തുനിന്ന് സഹായം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പറഞ്ഞു.
അതേസമയം, കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവിൽ ഉറച്ചു നിൽക്കുന്നുവെന്നും അഡ്മിനിസ്ട്രേറ്ററുടെ അറിവോടെയാണ് വിശദീകരണം ഇറക്കിയതെന്നും ജലന്ധർ രൂപത വക്താവ് ഫാ. പീറ്റർ കാവുമ്പുറം. പി.ആർ.ഒക്ക് സ്വന്തമായി പ്രസ്താവന ഇറക്കാനാവില്ല. മേലധികാരികളുടെ ഉത്തരവ് കന്യാസ്ത്രീകൾ അനുസരിക്കണം. അവരോട് അഡ്മിനിസ്ട്രേറ്റർ ബിഷപ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും സഭയുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.