കുട്ടനാട്ടിലെ വെള്ളപ്പൊക്കം സംബന്ധിച്ച കത്തും ഹൈകോടതി സ്വമേധയ ഹരജിയാക്കി

കൊച്ചി: കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട്​ ജഡ്​ജിക്ക്​ ലഭിച്ച കത്തും സ്വമേധയാ ഹരജിയായി ഹൈകോടതി പരിഗണിക്കുന്നു. വെള്ളപ്പൊക്കത്തിന് കാരണം കുട്ടനാട് പാക്കേജും തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും സംബന്ധിച്ച കാര്യങ്ങളിൽ സമയ ബന്ധിതമായ ഇടപെടലുണ്ടാകാതെ പോയതാണെന്ന്​ ചൂണ്ടിക്കാട്ടി ലഭിച്ച കത്താണ്​ ഹരജിയായി മാറുന്നത്​.

കുട്ടനാട്​ മങ്കൊമ്പ് തെക്കേക്കരയിൽ കെ.സി. മാത്യുവാണ്​ കോടതിക്ക്​ ഇത്​ സംബന്ധിച്ച്​ കത്തെഴുതിയത്​. ചീഫ് ജസ്​റ്റിസി​​​െൻറ പരിഗണനക്കെത്തിയ കത്ത്​ ഹരജിയായി ഫയലിൽ സ്വീകരിക്കാൻ നിർദേശിച്ച്​ ​രജിസ്​ട്രിക്ക്​ അയക്കുകയായിരുന്നു. ഹരജി തിങ്കളാഴ്​ച കോടതിയുടെ പരിഗണനക്ക്​ വന്നേക്കും. നേ​രത്തേ ഇടുക്കി ഡാം തുറന്നുവിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ച കത്തും ഹൈകോടതി സ്വമേധയാ ഹരജിയായി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Kuttanad Flood highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.