കുട്ടനാട്ടിൽ ജനവാസ മേഖലകളിലെ വെള്ളം ഒരാഴ്ചക്കകം വറ്റിക്കും -കൃഷി മന്ത്രി

കൈനകരി: കുട്ടനാട്ടിൽ ജനവാസ മേഖലകളിലെ വെള്ളം ഒരാഴ്ചക്കകം വറ്റിക്കാനാവുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ. എ.സി റോഡിലെ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്ന വലിയ പമ്പുകൾ കൈനകരിയിലെത്തിക്കും. പാടശേഖര സമിതിക്ക് ആവശ്യമായ മെഷീനുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി സുനിൽ കുമാർ വ്യക്തമാക്കി.

കുട്ടനാട്ടിൽ പുഞ്ചകൃഷി വൈകില്ല. പതിനായിരം ഹെക്ടറിൽ അധികം സ്ഥലത്ത് ഇത്തവണ കൃഷി ഇറക്കും. കഴിഞ്ഞ തവണ കൃഷി ചെയ്തവരെയും ഇത്തവണ പര്യാപ്തമാക്കും. ഈ സീസണിലെ നഷ്ടം പുഞ്ചകൃഷിയിലൂടെ മറികടക്കാൻ സാധിക്കും. കൃഷി തിരിച്ചു വരുന്ന ഇടപെടലുകളാണ് വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Kuttanadu Water Logging Minister VS Sunil Kumar -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.