കൊച്ചി: കുറ്റിപ്പുറത്ത് ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിലുൾപ്പെട്ട യുവാവും യുവതിയും ഹൈകോടതിയിൽ ഒരുമിച്ചു. യുവതി നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ ഹാജരായ ഇരുവരും ഒന്നിച്ചു ജീവിക്കാൻ താൽപര്യപ്പെടുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു. യുവാവ് തെൻറ ഭര്‍ത്താവാണെന്നും അദ്ദേഹത്തിെൻറ വീട്ടുകാര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കിയെന്നും വ്യക്തമാക്കിയായിരുന്നു യുവതി കോടതിയെ സമീപിച്ചത്. ജനനേന്ദ്രിയം യുവതി ഛേദിച്ചതല്ലെന്നും ആക്സ്മികമായി മുറിവ് സംഭവിച്ചതാണെന്നും അവരുടെ കൂടെ ജീവിക്കാനാണ് താല്‍പര്യമെന്നും യുവാവ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ഇരുവരെയും ഇഷ്ടത്തിന് വിടുകയായിരുന്നു.
സെപ്റ്റംബര്‍ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശി യുവാവിന് ജനനേന്ദ്രിയത്തില്‍ മുറിവേറ്റത്. ലോഡ്ജ് അധികൃതരെ വിവരമറിയിച്ചശേഷം യുവതി തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കാന്‍ ശ്രമിച്ചതിന് യുവാവിെൻറ ജനനേന്ദ്രിയം മുറിച്ചെന്നാണ് പ്രചരിച്ചത്. സംഭവത്തെ തുടർന്ന് പെരുമ്പാവൂര്‍ സ്വദേശിയായ യുവതി ജയിലിലായി. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഹേബിയസ് കോർപസ് ഹരജി നൽകിയത്.
ഏപ്രില്‍ 12ന് പാലക്കാട്ടെ ഒരു ഖാസിയുടെ കാര്‍മികത്വത്തില്‍ വിവാഹം കഴിച്ചതായാണ് യുവതി ഹരജിയിൽ അവകാശപ്പെട്ടിരിക്കുന്നത്. വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഏപ്രിലില്‍ തന്നെ യുവാവ് കുവൈത്തിലേക്ക് പോയി. മടങ്ങിയെത്തിയ യുവാവും യുവതിയും കുറ്റിപ്പുറത്തെ ലോഡ്ജില്‍ ദിവസങ്ങളോളം മുറിയെടുത്തു തങ്ങി. വീട്ടുകാരുമായുള്ള പ്രശ്‌നം തീർക്കാനായിട്ടില്ലെന്ന് യുവാവ് അറിയിച്ചതോടെ ദുഃഖിതയായ യുവതി േബ്ലഡ് കൊണ്ടു കൈമുറിക്കാന്‍ തുനിഞ്ഞെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയത്തില്‍ മുറിവേൽക്കുകയായിരുന്നുവെന്നുമാണ് യുവാവ് കോടതിെയ അറിയിച്ചത്.
സ്റ്റേഷന് ജാമ്യത്തില്‍ ഇറങ്ങിയ തനിക്കെതിരെ െപാലീസ് പുതിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തെന്നും നാലു ദിവസം ജയിലിലടച്ചെന്നും യുവതിയുടെ ഹരജിയിൽ പറയുന്നു. യുവാവിനെയോ ബന്ധുക്കളെയോ കാണരുതെന്ന നിര്‍ദേശത്തോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയതെങ്കിലും ആശുപത്രിയില്‍ നിന്നിറങ്ങിയ യുവാവ് ഒരുമിച്ച് ജീവിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും യുവാവ് അറിയിച്ചു. അവസാനമായി ഫോണില്‍ ബന്ധപ്പെടുന്നത് നവംബര്‍ ആറിനാണ്. ഇതിനുശേഷം വിവരമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.