തീപിടിത്തം: കുവൈത്തിൽ നിന്നുള്ള നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണം -മുഖ്യമന്ത്രി

നെടുമ്പാശേരി: കുവൈത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കുവൈത്തിൽ ലഭിക്കാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ ഇടപെട്ട് വേഗത കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഏകോപനം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദുരന്തമുണ്ടായ ഉടൻ തന്നെ കുവൈത്ത് ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിച്ചു. തുടർനടപടികളും കുറ്റമറ്റ രീതിയിൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്ത വിവരം അറിഞ്ഞപ്പോൾ തന്നെ കേന്ദ്ര സർക്കാരും ശരിയായ രീതിയിൽ ഇടപെട്ടിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തി പ്രവർത്തനം ഏകോപിപ്പിക്കാൻ ശ്രമിച്ചു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള തുടർനടപടി കുവൈത്തിൽ ഉണ്ടാകുമെന്ന് കരുതുന്നു.

ജീവസന്ധാരണത്തിനായി വിദേശത്ത് പോയവരാണ് മരണപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈത്ത് ഭരണകൂടം നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - Kuwait Fire Tragedy: India Govt must intervene to ensure compensation from Kuwait - Kerala CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.