കോഴിക്കോട്​ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയ വിമാനം ​െഎസൊലേഷൻ ബേയിലേക്ക്​ മാറ്റിയപ്പോൾ

അഗ്​നിബാധ മുന്നറിയിപ്പിനെ തുടർന്ന്​ കരിപ്പൂരിൽ കുവൈത്ത്​ വിമാനത്തിന്​ അടിയന്തര ലാൻഡിങ്​; യാത്രക്കാർക്കായി മറ്റൊരു വിമാനമെത്തിച്ചു

കരിപ്പൂർ: കോഴി​ക്കോട്​ വിമാനത്താവളത്തിൽനിന്ന്​ പറന്നുയർന്ന വിമാനം അൽപസമയത്തിനു​ശേഷം അടിയന്തരമായി തിരിച്ചിറക്കി. കുവൈത്തിലേക്ക്​ പുറപ്പെട്ട എയർഇന്ത്യ എക്​സ്​പ്രസി​െൻറ ബി 737 ^800​ വിമാനമാണ്​ അഗ്​നിബാധ മുന്നറിയിപ്പിനെ തുടർന്ന്​ തിരിച്ചിറക്കിയത്​. ​

െവള്ളിയാഴ്​ച രാവിലെ 8.40ന്​ 15 യാത്രക്കാരും ആറു ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിനാണ്​ സ​ാ​േങ്കതിക തകരാർ കണ്ടെത്തിയത്​. 6.75 ടൺ കാർഗോയും വിമാനത്തിലുണ്ടായിരുന്നു.

പറന്നുയർന്ന്​ അൽപസമയത്തിന്​ ശേഷം കോക്​​പിറ്റിൽ അപായസൂചന ലഭിക്കുകയായിരുന്നു. കാർഗോ കമ്പാർട്ട്​മെൻറിൽ നിന്നാണ്​ അഗ്​നിബാധ മുന്നറിയിപ്പ്​ ലഭിച്ചത്​. തുടർന്ന്​ ക്യാപ്​റ്റൻ വ്യോമഗതാഗത വിഭാഗവുമായി ബന്ധപ്പെട്ട്​ വിമാനം തിരിച്ചിറക്കുകയായിരുന്നു.

അടിയന്തര ലാൻഡിങ്ങിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. 9.10ഒാടെയാണ്​ വിമാനം കരിപ്പൂരിൽ മടങ്ങിയെത്തിയത്​. ലാൻഡ്​​ ചെയ്​ത വിമാനം ​െഎസൊലേഷൻ ബേയി​േലക്ക്​ മാറ്റി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചശേഷം എൻജിനീയറിങ്​ വിഭാഗം പരിശോധന നടത്തി.

സാ​േങ്കതിക തകരാർ വൈകീട്ട്​ വരെ പരിഹരിക്കാൻ സാധിച്ചിട്ടില്ല. പിന്നീട്​ മംഗലാപുരത്തുനിന്ന്​ മറ്റൊരു വിമാനം എത്തിച്ചാണ്​ കുവൈത്തിലേക്ക്​ സർവിസ്​ നടത്തിയത്​. ഉച്ചക്ക്​ ശേഷം 3.15ന്​ വിമാനം കുവൈത്തിലേക്ക്​ പുറപ്പെട്ടു. 

Tags:    
News Summary - Kuwait plane makes emergency landing at Karipur following fire warning Another plane arrived for the passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.