ഭീഷണിയും അധിക്ഷേപവും സിനിമയിൽ മതി, മാധ്യമ പ്രവർത്തകരോട് വേണ്ടെന്ന് കേരള പത്രപ്രവർത്തക യൂനിയൻ

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യം ചോ​ദി​ച്ച ചാ​ന​ൽ റി​പ്പോ​ർ​ട്ട​റെ മു​റി​യി​ലേ​ക്ക്‌ വി​ളി​ച്ചു​വ​രു​ത്തി അ​ധി​ക്ഷേ​പി​ച്ച കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ്‌ ഗോ​പി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വ​ഖ​ഫ്‌ വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ ‘24 ന്യൂ​സ്’ റി​പ്പോ​ർ​ട്ട​ർ അ​ല​ക്സ് റാം ​മു​ഹ​മ്മ​ദി​നെ​യാ​ണ്​ സു​രേ​ഷ്‌ ഗോ​പി മു​റി​യി​ലേ​ക്ക്‌ വി​ളി​ച്ചു​വ​രു​ത്തി അ​ധി​ക്ഷേ​പി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള വി​ര​ട്ട​ൽ സു​രേ​ഷ്‌ ഗോ​പി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്‌ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ (കെ.​യു.​ഡ​ബ്ല്യു.​ജെ) സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമാണ്. സിനിമയിൽ പണ്ട് കൈയടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ടെന്നും കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നത്.

മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്പമെങ്കിലും ബാക്കി നിൽക്കുന്നുവെങ്കിൽ കേരളത്തിലെ പൊതു സമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തയാറാവണം. അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താൻ മാധ്യമ മാനേജ്മെൻ്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂനിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ യൂനിയൻ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് അവർ അറിയിച്ചു.

Tags:    
News Summary - K.U.W.J against Union Minister Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.