തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള അവിഹിത ബന്ധത്തിന് കെ.വി. തോമസിനെ സി.പി.എം അഴകിയ ദല്ലാളാക്കി മാറ്റിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്. നരേന്ദ്ര മോദി ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ച കെ.വി. തോമസും ബി.ജെ.പി വക്താവായ ഇ. ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദേശപ്രകാരമാണെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.
കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതി പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ശ്രമം. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർഥികൾക്ക് സി.പി.എം പിന്തുണ നേടുകയാണ് ബി.ജെ.പി ലക്ഷ്യം.
മറ്റിടങ്ങളിൽ സി.പി.എമ്മിനെ ബി.ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്‍റെ മുന്നോടിയായാണ് കെ.വി. തോമസ് ബി.ജെ.പി നേതാക്കളുമായി ചർച്ച ആരംഭിച്ചതെന്നും ചെറിയാൻ ഫിലിപ് ഫേസ്ബുക്ക് കുറിപ്പിൽ അരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.