പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി.തോമസ് പ​ങ്കെടുക്കും -സി.പി.എം

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ കെ.വി.തോമസ് പ​ങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തമിഴ്നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചതിനൊപ്പം തോമസിനും ക്ഷണം അയച്ചുകൊടുത്തു. കെ.വി.തോമസ് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

കെ.വി.തോമസിന വിലക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ നടപടി തിരുമണ്ടൻ തീരുമാനമാണ്. ആർ.എസ്.എസിന്റെ എ ടീമായി പ്രവർത്തിക്കുന്നവരാണ് തോമസിനെ വിലക്കുന്നത്. പാർട്ടി സെമിനാർ വിജയിപ്പിച്ചതിൽ സുധാകരനോട് നന്ദിയുണ്ട്. സെമിനാറിൽ പ​ങ്കെടുത്തത് കൊണ്ട് കെ.വി.തോമസ് വഴിയാധാരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം പാർട്ടികോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് ശശി തരൂർ, കെ.വി തോമസ് എന്നീ കോൺഗ്രസ് ​നേതാക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ, കോൺ​ഗ്രസ് നേതാക്കൾ സി.പി.എം പരിപാടിയിൽ പ​ങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കുകയും എ.ഐ.സി.സി വിലക്ക് അംഗീകരിക്കുകയും ചെയ്തു. ശേഷം ശശി തരൂർ പരിപാടിയിൽ പ​ങ്കെടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും കെ.വി തോമസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല.

Tags:    
News Summary - KV Thomas to attend party congress seminar - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.