തൃശൂർ: കോവിഡ് സ്ഥിരീകരിക്കാനുള്ള ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾക്കുള്ള നിരക്ക് കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധവുമായി ലബോറട്ടറി ഉടമകളുടെ സംഘടന. സമവായത്തിലൂടെ മാത്രമേ നിരക്ക് നിശ്ചയിക്കാവൂവെന്ന ഹൈകോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്നും കോടതിയലക്ഷ്യത്തിന് നിയമനടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ലബോറട്ടി ഓണേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ് സി. ബാലചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നിരക്ക് കുറച്ചതിനെതിരെ എല്ലാ ജില്ലയിലും തിങ്കളാഴ്ച ഡി.എം.ഒ ഓഫിസ് ധർണ നടത്തും. കലക്ടർ, ഡി.എം.ഒ എന്നിവർക്ക് നിവേദനം നൽകും. ലാബുകൾ അടച്ചിടുന്നത് ഉൾപ്പെടെ തുടർ സമര പരിപാടികൾ അന്ന് ചേരുന്ന സംസ്ഥാന നിർവാഹക സമിതി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്രവപരിശോധനയും മാലിന്യ സംസ്കരണവും വരെയുള്ള ചെലവുകൾ ഭാരിച്ചതാണ്. സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.എസ്. ഷാജു, തൃശൂർ ജില്ല പ്രസിഡന്റ് കെ.ബി. സുരേഷ്, സെക്രട്ടറി ടി.ജി. സച്ചിത്ത്, ട്രഷറർ ജോർജ് ടി. ജോർജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.