എല്ലാ മേഖലകളിലും തൊഴിൽ നിയമങ്ങൾ പാലിക്കണം –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​യും പി​രി​ച്ചു​വി​ട​ല്‍ ഭീ​ഷ​ണി​യും തൊ​ഴി​ല്‍ അ​വ​കാ​ശ​ങ്ങ​ളു​ടെ നി​ഷേ​ധ​വു​മൊ​ക്കെ ചി​ല തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ഉ​ണ്ടെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. ഐ.​ടി പാ​ര്‍ക്കു​ക​ളി​ലെ ക​മ്പ​നി​ക​ളു​മാ​യി ഉ​ണ്ടാ​ക്കി​യ പാ​ട്ട​ക്ക​രാ​റി​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന വെ​ച്ചി​ട്ടു​ണ്ട്.

അ​ല്ലാ​ത്ത​പ​ക്ഷം ജീ​വ​ന​ക്കാ​ര്‍ക്ക് നി​യ​മ​ന​ട​പ​ടി​ക​ള്‍ തേ​ടാ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍ ഏ​ണ​സ്റ്റ് ആ​ൻ​ഡ്​​ യ​ങ്​ ക​മ്പ​നി​യു​ടെ പു​ണെ​യി​ലു​ള്ള ഓ​ഫി​സി​ല്‍ ജോ​ലി ചെ​യ്തു​വ​ര​വെ താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലി​ന് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ക​ണ്ടെ​ത്താ​ത്ത​തി​നാ​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ്​ വി​വ​ര​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Labor laws should be followed in all sectors – Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.