തോമസ് ചാണ്ടിക്ക് സർക്കാർ സഹായം; പിഴ 34 ലക്ഷം മതിയെന്ന്

ആലപ്പുഴ: തോമസ് ചാണ്ടി എം.എൽ.എയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃതനിര്‍മാണത്തിന് പിഴയും നികുതിയും ഈടാക്കാ നുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം സർക്കാർ തള്ളി. നഗരസഭ നിർദേശിച്ച ഒരു കോടി 17 ലക്ഷം പിഴക്ക് പകരം 34 ലക്ഷം പിഴയടക്കാനാണ് സർക്കാറിന്‍റെ നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവിറക്കി.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടത്തിയ അനധികൃത നിര്‍മാണം പിഴ ഈടാക്കി ക്രമവത്കരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ആലപ്പുഴ നഗരസഭ ആദ്യം 2.76 കോടി രൂപ പിഴ ചുമത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് പിഴ തുക 1.17 കോടി രൂപയായി കുറച്ചു. എന്നാല്‍ ഇതിനെതിരെ തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും സംസ്ഥാന സര്‍ക്കാര്‍ പിഴത്തുക 34 ലക്ഷമായി കുറച്ച് ഉത്തരവിറക്കുകയുമായിരുന്നു.

Tags:    
News Summary - Lake Palce Fine Thomas Chandy-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.