തേഞ്ഞിപ്പലം: പെരുവള്ളൂര്‍ കാടപ്പടിയിലെ ആല്‍ഫ സ്വീറ്റ്‌സ് ബേക്കറി ഉല്‍പന്ന നിര്‍മാണ ഹോള്‍സെയില്‍ സ്ഥാപനത്തില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വയനാട് മുത്തങ്ങ സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി പെരുവള്ളൂര്‍ കരുവാങ്കല്ല് പുളിയന്‍പറമ്പ് സ്വദേശി ആബിദ് അലി എന്നിവരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫറോക്ക് സ്വദേശി പി.എം. സെയ്ത് ഇഷാം ഒളിവിലാണ്. സ്ഥാപനത്തിലെ ജോലിക്കാരായ ഇവര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയ കേസിലാണ് അറസ്റ്റിലായത്. 2019 മേയ് 31 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ സ്റ്റോക്കില്‍ 23,50,000 രൂപയുടെയും 2,24,500 രൂപയുടെയും കുറവ് കണ്ടെത്തുകയായിരുന്നു.
ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. അക്കൗണ്ടന്റുമാരും സെയില്‍സ്മാന്മാരുമായിരുന്ന പ്രതികള്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ ഗൂഗ്ള്‍ പേ വഴി നല്‍കുന്ന പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയും സ്ഥാപനത്തിലെത്തുന്ന പണത്തില്‍ കൃത്രിമം കാണിച്ചുമാണ് തട്ടിപ്പ് നടത്തിയത്. പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി ഉബൈദ്, സഹോദര ഭാര്യ പാത്തുമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 2019നു മുമ്പുള്ള കാലയളവിലും സമാനരീതിയില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ഉടമകളും പൊലീസും പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.