പഴയങ്ങാടി: ഫെഡറൽ ബാങ്കിന്റെ പഴയങ്ങാടി ശാഖയിൽനിന്ന് സ്വർണം പൂശിയ മുക്കുപണ്ടം പണയം വെച്ച് 13, 82,000 രൂപ തട്ടിയ കടന്നപ്പള്ളി ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസിനെ (37) പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തുവെച്ചാണ് പൊലീസ് ഇയാളെ പിടി കൂടിയത്. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖ സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിൽ നാളുകളായി ഇയാളെ തെരയുകയായിരുന്നു പൊലീസ്.
2022 ഒക്ടോബർ മുതൽ വിവിധ തീയതികളിലായാണ് മാല, വള തുടങ്ങിയ സ്വർണം പൂശിയ 330.06 ഗ്രാം മുക്കുപണ്ട ആഭരണങ്ങൾ സ്വർണമാണെന്ന വ്യാജേന പണയപ്പെടുത്തി പണം ബാങ്കിൽനിന്ന് മുഹമ്മദ് റിഫാസ് തട്ടിയെടുത്തു. പണം തിരിച്ചടക്കാത്തതിനെ തുടർന്നുള്ള പരിശോധനയിലാണ് ഇയാൾ ബാങ്കിൽ പണയപ്പെടുത്തിയത് മുഴുവനും മുക്കുപണ്ടങ്ങളാണെന്ന് ബാങ്കധികൃതർ തിരിച്ചറിഞത്. നിരവധി സാമ്പത്തിക തട്ടിപ്പുമായി ഇയാൾക്ക് ബന്ധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.