കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്ക് കത്ത് നൽകി.
തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ച് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വകുപ്പുകളിൻമേലുള്ള നിയന്ത്രണം അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തുവെന്ന് ഹൈബി ചൂണ്ടിക്കാട്ടി. ദ്വീപ് പ്രദേശത്തു ആൻറി ഗുണ്ടാ നിയമങ്ങൾപോലുള്ള കരിനിയമങ്ങൾ നടപ്പാക്കുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ആശങ്കയുണ്ട്.
ഇതുവരെ ബേപ്പൂർ തുറമുഖവുമായി ഉണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ അവസാനിപ്പിച്ചു. എല്ലാ ചരക്കും മംഗലാപുരം വഴിയാക്കണം എന്നതടക്കം, ടൂറിസത്തിെൻറ പേരിൽ മദ്യവിൽപന ശാലകൾ അനുവദിക്കുന്നതും ബീഫ് നിരോധനം ഏർപ്പെടുത്തുന്നതും അംഗൻവാടി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം ഒഴിവാക്കുന്നതുമെല്ലാം ദ്വീപ് നിവാസികളുടെ താൽപര്യങ്ങൾക്കും സംസ്കാരത്തിനും എതിരായ നടപടിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.