കാലിക്കറ്റ്​ സർവകലാശാല നോക്കിനിന്നു; ലക്ഷദ്വീപ്​ വിദ്യാർഥികൾ പോണ്ടിച്ചേരിക്കു​ കീഴിൽ പഠിക്കും

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യു​ള്ള അ​ക്കാ​ദ​മി​ക ബ​ന്ധം ഔ​ദ്യോ​ഗി​ക​മാ​യി ഇ​ല്ലാ​താ​യ​തോ​ടെ ല​ക്ഷ​ദ്വീ​പി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പോ​ണ്ടി​ച്ചേ​രി കേ​​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ൽ പ​ഠി​ക്കും.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മൈ​ഗ്രേ​റ്റ് ചെ​യ്യാ​ൻ സ​മ്മ​ത​മാ​ണെ​ന്ന് പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ കോ​ഴ്​​സു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ന​ൽ​കാ​ൻ ല​ക്ഷ​ദ്വീ​പ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കാ​ലി​ക്ക​റ്റ്​ വൈ​സ്​ ചാ​ൻ​സ​ല​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​ത്.

18 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ബ​ന്ധ​മാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്. ബി.​എ ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്​​സ്, ബി.​എ​സ്​​സി മാ​ത്​​സ്, ബി.​ബി.​എ, ബി.​വോ​ക്​ സോ​ഫ്​​റ്റ്​​വെ​യ​ർ ഡ​വ​ല​പ്​​മെൻറ്, ടൂ​റി​സം ഇ​ൻ​ഡ​സ്​​ട്രി, ഡി​വോ​ക്​ കാ​റ്റ​റി​ങ്​ ആ​ൻ​ഡ്​​ ഹോ​സ്​​പി​റ്റാ​ലി​റ്റി, ബി.​എ​ഡ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ ല​ക്ഷ​ദ്വീ​പ്​ അ​േ​പ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. പോ​ണ്ടി​​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​ക്കു​ കീ​ഴി​ലാ​ണ്​ പ​ഠ​ന​െ​മ​ന്ന്​ വി​ജ്​​ഞാ​പ​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ല​ക്ഷ​ദ്വീ​പി​ലെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​താ​യി അ​റി​യി​ച്ച സം​യു​ക്​​ത യോ​ഗ​ത്തി​ൽ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ എ​തി​ർ​പ്പു​യ​ർ​ത്തി​യി​രു​ന്നി​ല്ല. യോ​ഗ​തീ​രു​മാ​നം ഇ​ട​തു​പ​ക്ഷ സി​ൻ​ഡി​ക്കേ​റ്റ്​ അ​ഞ്ചാ​ഴ്​​ച​േ​യാ​ളം ര​ഹ​സ്യ​മാ​ക്കി​വെ​ച്ച​തും സം​ഘ്​​പ​രി​വാ​ർ അ​ജ​ണ്ട പി​ന്തു​ട​രു​ന്ന ല​ക്ഷ​ദ്വീ​പ്​ ഭ​ര​ണ​കൂ​ട​ത്തി​ന്​ മ​റ്റു​ നീ​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ സ​ഹാ​യ​മാ​യി. പി.​ജി കോ​ഴ്​​സു​ക​ളും ബി.​എ അ​റ​ബി​ക്കും നി​ർ​ത്ത​ലാ​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നം. ല​ക്ഷ​ദ്വീ​പി​ലെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളോ​ട്​ കാ​ലി​ക്ക​റ്റി​‍െൻറ അ​വ​ഗ​ണ​ന​യും കോ​ഴ്​​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കോ​ഴ്സു​ക​ളി​ൽ വൈ​വി​ധ്യ​വ​ത്​​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ ദ്വീ​പ് സ​മൂ​ഹം കാ​ലി​ക്ക​റ്റി​നെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ല​ക്ഷ​ദ്വീ​പ്​ ഭ​ര​ണ​കൂ​ട​വു​മാ​യി സം​സാ​രി​ക്കാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ തീ​ര​ു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ലി​ക്ക​റ്റ്​ അ​ധി​കൃ​ത​ർ ഉ​ഴ​പ്പു​ക​യാ​യി​രു​ന്നു.

പോ​ണ്ടി​ച്ചേ​രി​ക്കു പു​റ​മെ, ഗു​ജ​റാ​ത്തി​ലെ ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളും ല​ക്ഷ​ദ്വീ​പി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​േ​മ​ഖ​ല​യി​ൽ ഇ​ട​പെ​ടാ​ൻ ഒ​ര​ു​ങ്ങു​​ക​യാ​ണ്.

ല​ക്ഷ​ദ്വീ​പി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗം കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണെ​ങ്കി​ലും ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യ അ​ധി​കാ​ര​പ​രി​ധി​യി​ൽ ദ്വീ​പ്​ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല.

Tags:    
News Summary - Lakshadweep students will study under Pondicherry University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.