കാലിക്കറ്റ് സർവകലാശാല നോക്കിനിന്നു; ലക്ഷദ്വീപ് വിദ്യാർഥികൾ പോണ്ടിച്ചേരിക്കു കീഴിൽ പഠിക്കും
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുമായുള്ള അക്കാദമിക ബന്ധം ഔദ്യോഗികമായി ഇല്ലാതായതോടെ ലക്ഷദ്വീപിലെ വിദ്യാർഥികൾ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലക്കു കീഴിൽ പഠിക്കും.
കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികളെ മൈഗ്രേറ്റ് ചെയ്യാൻ സമ്മതമാണെന്ന് പോണ്ടിച്ചേരി സർവകലാശാല ലക്ഷദ്വീപ് ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ പോണ്ടിച്ചേരി സർവകലാശാലക്ക് നൽകാൻ ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കാലിക്കറ്റ് വൈസ് ചാൻസലർക്ക് കത്ത് നൽകിയത്.
18 വർഷമായി തുടരുന്ന ബന്ധമാണ് അവസാനിക്കുന്നത്. ബി.എ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബി.എസ്സി മാത്സ്, ബി.ബി.എ, ബി.വോക് സോഫ്റ്റ്വെയർ ഡവലപ്മെൻറ്, ടൂറിസം ഇൻഡസ്ട്രി, ഡിവോക് കാറ്ററിങ് ആൻഡ് ഹോസ്പിറ്റാലിറ്റി, ബി.എഡ് കോഴ്സുകൾക്ക് ലക്ഷദ്വീപ് അേപക്ഷ ക്ഷണിച്ചിട്ടുണ്ട്. പോണ്ടിച്ചേരി സർവകലാശാലക്കു കീഴിലാണ് പഠനെമന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങൾ നിർത്തലാക്കുന്നതായി അറിയിച്ച സംയുക്ത യോഗത്തിൽ കാലിക്കറ്റ് സർവകലാശാല അധികൃതർ എതിർപ്പുയർത്തിയിരുന്നില്ല. യോഗതീരുമാനം ഇടതുപക്ഷ സിൻഡിക്കേറ്റ് അഞ്ചാഴ്ചേയാളം രഹസ്യമാക്കിവെച്ചതും സംഘ്പരിവാർ അജണ്ട പിന്തുടരുന്ന ലക്ഷദ്വീപ് ഭരണകൂടത്തിന് മറ്റു നീക്കങ്ങൾ നടത്താൻ സഹായമായി. പി.ജി കോഴ്സുകളും ബി.എ അറബിക്കും നിർത്തലാക്കാനായിരുന്നു ആദ്യം തീരുമാനം. ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങളോട് കാലിക്കറ്റിെൻറ അവഗണനയും കോഴ്സുകൾ നിർത്തലാക്കാൻ കാരണമായിട്ടുണ്ട്. കോഴ്സുകളിൽ വൈവിധ്യവത്കരണം ആവശ്യപ്പെട്ട് പലതവണ ദ്വീപ് സമൂഹം കാലിക്കറ്റിനെ സമീപിച്ചിരുന്നു.
എന്നാൽ, കാര്യമായ പ്രതികരണമുണ്ടായില്ല. ലക്ഷദ്വീപ് ഭരണകൂടവുമായി സംസാരിക്കാൻ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കാലിക്കറ്റ് അധികൃതർ ഉഴപ്പുകയായിരുന്നു.
പോണ്ടിച്ചേരിക്കു പുറമെ, ഗുജറാത്തിലെ ചില സർവകലാശാലകളും ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസേമഖലയിൽ ഇടപെടാൻ ഒരുങ്ങുകയാണ്.
ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ രംഗം കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും ഭൂമിശാസ്ത്രപരമായ അധികാരപരിധിയിൽ ദ്വീപ് ഉൾപ്പെട്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.