തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി സംബന്ധിച്ച് മാനേജ്മെന്‍റിനുള്ളിലെ ഭിന്നത മറനീക്കി. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ പുറത്താക്കിയില്ളെങ്കില്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ട്രസ്റ്റ് ചെയര്‍മാന്‍ കെ. അയ്യപ്പന്‍ പിള്ള പറഞ്ഞു.
ശനിയാഴ്ച രാവിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനോടൊപ്പം ബി.ജെ.പി സമരപ്പന്തലിലത്തെിയാണ് അയ്യപ്പന്‍ പിള്ള രാജിപ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ഥി സംഘടന പ്രതിനിധികളും വിദ്യാഭ്യാസമന്ത്രിയുമായുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞാല്‍ ശനിയാഴ്ച തന്നെ രാജിവെക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
പക്ഷേ, രാത്രി വൈകിയും അദ്ദേഹം രാജി മാനേജ്മെന്‍റിന് നല്‍കിയിട്ടില്ല. അയ്യപ്പന്‍ പിള്ളയുടെ നിലപാടിനെക്കുറിച്ച് അറിയില്ളെന്ന് ലോ അക്കാദമി ഡയറക്ടര്‍ എം. നാരായണന്‍ നായര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.