അനന്തു നവകേരള സദസ്സിന് ഏഴുലക്ഷം രൂപ നൽകി, മുൻ ചീഫ് സെക്രട്ടറി അനന്തുവിനെ വഴിവിട്ട് സഹായിച്ചു; ഗുരുതര ആരോപണങ്ങളുമായി ലാലി വിൻസെന്റ്

'അനന്തു നവകേരള സദസ്സിന് ഏഴുലക്ഷം രൂപ നൽകി, മുൻ ചീഫ് സെക്രട്ടറി അനന്തുവിനെ വഴിവിട്ട് സഹായിച്ചു'; ഗുരുതര ആരോപണങ്ങളുമായി ലാലി വിൻസെന്റ്

കൊച്ചി: പകുതിവില തട്ടിപ്പുകേസിൽ സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്.

തട്ടിപ്പ് കേസിലെ പ്രതി അനന്തു നവകേരള സദസിന് ഏഴു ലക്ഷം രൂപ സംഭാവന നൽകിയെന്നും കേസിന്റെ ആദ്യ ഘട്ടത്തിൽ അനന്തുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സമയത്ത് മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അനന്തുവിനെ വഴിവിട്ട് സഹായിച്ചുവെന്നും ലാലി വിൻസെന്റ് ആരോപിച്ചു.

ഡി.ഐ.ജിയുടെ അപ്പോയിന്റ്മെന്റ് എടുത്തു നൽകിയത് കെ.എം.എബ്രഹാം ആണ്. അനന്തുവിന്റെ കൂടെയുണ്ടായിരുന്ന ബേബി എന്നയാളുടെ ബന്ധുവാണ് കെ.എം.എബ്രഹാമെന്നും ലാലി പറയുന്നു.

കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. 46 ലക്ഷം രൂപ ഇവർക്ക് നൽകിയാതായി അനന്തു മൊഴിനൽകിയിരുന്നു. ഇത് അഭിഭാഷ ഫീസാണെന്നായിരുന്നു ലാലി നൽകുന്ന വിശദീകരണം. ഒരു പാട് വി.ഐ.പികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ലാലി  നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലെ വിവരങ്ങളാണ് ഇവർ ഒരോന്നായി പുറത്തുവിടുന്നത്.

നേ​താ​ക്ക​ൾ​ക്ക്​ പ​ണം വാ​രി​ക്കോ​രി

രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ മു​ത​ൽ ന്യാ​യാ​ധി​പ​ൻ വ​രെ​യു​ള്ള​വ​രെ അ​ന​ന്തു മ​ണി ചെ​യി​ൻ മാ​തൃ​ക​യി​ലു​ള്ള ത​ട്ടി​പ്പി​ന്​ മ​റ​യാ​ക്കി. പ്ര​മു​ഖ​ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ​ണം കൈ​മാ​റി​യെ​ന്നാ​ണ്​ മൊ​ഴി. ​ഇ​വ​രു​ടെ പേ​ര്​ വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യ ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​ന്​ ര​ണ്ട്​ കോ​ടി രൂ​പ, ഇ​ടു​ക്കി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക്ക്​ 46 ല​ക്ഷം, വ​നി​താ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്​ 46 ല​ക്ഷം, ബി.​ജെ.​പി നേ​താ​വി​ന്​ 40 ല​ക്ഷം, ഇ​ടു​ക്കി​യി​ൽ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക്ക്​ ഒ​മ്പ​ത്​ ല​ക്ഷം, ഇ​ടു​ക്കി​യി​ലെ സി.​പി.​എം നേ​താ​വി​ന് നാ​ല്​ ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ്​ ന​ൽ​കി​യ​ത്. കൂ​ടാ​തെ പ​ദ്ധ​തി​ക്ക്​ ആ​ളെ ചേ​ർ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക്​ ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്​ 3,750 രൂ​പ വീ​തം ക​മീ​ഷ​ൻ ന​ൽ​കി. ക​മ്പ​നി​ക​ളു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ പാ​തി വി​ല​ക്ക്​ ഇ​രു​ച​ക്ര വാ​ഹ​നം ന​ൽ​കാ​ൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​തെ​ന്നാ​ണ്​ അ​ന​ന്തു പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​യാ​ൾ​ക്ക്​ സ്വ​ന്ത​മാ​യു​ള്ള 19 അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​ന്നി​ലും സി.​എ​സ്.​ആ​ർ ഫ​ണ്ട്​ എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി.

ത​ട്ടി​പ്പി​ന്​ ത​ട്ടി​ക്കൂ​ട്ട്​ സം​ഘ​ട​ന​ക​ൾ

അ​ഞ്ഞൂ​റ്​ കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പി​നാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഇ​യാ​ൾ രൂ​പ​വ​ത്​​ക​രി​ച്ചെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. അ​ന​ന്തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സോ​ഷ്യോ ഇ​ക്ക​ണോ​മി​ക്​ ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ (സീ​ഡ്) സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ​യും ഇ​വ​ർ​ക്ക്​ കീ​ഴി​ൽ ഫീ​ൽ​ഡ്​ പ്ര​മോ​ട്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചാ​ണ്​ ഇ​ര​ക​ളെ ക​ണ്ടെ​ത്തി​യ​ത്. സൊ​സൈ​റ്റി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​വ​രി​ൽ നി​ന്ന്​ പ​ണം സ്വീ​ക​രി​ച്ച​ത്​ പ്ര​ഫ​ഷ​ന​ൽ സ​ർ​വി​സ​സ്​ ഇ​ന്ന​വേ​ഷ​ൻ​സ്​ പ്രൊ​ജ​ക്ട്​ ക​ൺ​സ​ൽ​ട്ട​ൻ​സി​ ഏ​ജ​ന്‍സി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്. അം​ഗ​ത്വ ഫീ​സാ​യി 200 രൂ​പ​യും വാ​ർ​ഷി​ക വ​രി​സം​ഖ്യ​യാ​യി 120 രൂ​പ​യും വാ​ങ്ങി​യി​രു​ന്നു. സ്വ​ന്തം ഓ​ഫി​സ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ 30,000 രൂ​പ വ​രെ ശ​മ്പ​ളം ന​ൽ​കി​യി​രു​ന്നു.

തെ​ളി​വാ​യി ചാ​റ്റു​ക​ൾ

എ​റ​ണാ​കു​ളം റേ​ഞ്ച്​ ഡി.​ഐ.​ജി സ​തീ​ഷ്​ ബി​നോ, റൂ​റ​ൽ എ​സ്.​പി വൈ​ഭ​വ്​ സ​ക്​​സേ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ പ​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ എ​ന്ന പേ​രി​ൽ പ​ണം കൈ​പ്പ​റ്റി​യ​താ​യി ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യു​ടെ ബാ​ങ്ക്​ ഇ​ട​പാ​ട്​ രേ​ഖ​ക​ൾ, വാ​ട്​​സാ​പ്പ്​ ചാ​റ്റു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും ല​ഭി​ച്ചു.

ഇ​ടു​ക്കി​യി​ലും കോ​ട്ട​യത്തുമായി അ​ഞ്ചി​ട​ങ്ങ​ളി​ൽ ഭൂ​മി വാ​ങ്ങി​യ അ​ന​ന്തു​വി​ന്​ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും സ്വ​ന്ത​മാ​യി ഭൂ​മി​യു​ണ്ട്. സ​ഹോ​ദ​രി​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും പേ​രി​ൽ ഭൂ​മി​യും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളും വാ​ങ്ങി​യി​ട്ടു​ണ്ട്. ബി​നാ​മി അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണം മാ​റ്റി​യ​താ​യാ​ണ്​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്ന​ത്. നാ​ല്​ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച പൊ​ലീ​സ്, വാ​ഹ​ന​ങ്ങ​ളും സ്ഥ​ല​വും ക​ണ്ടു​കെ​ട്ടാ​നും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Lali Vincent says Ananthu gave Rs. 7 lakh to the audience of Navakerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.