തിരുവനന്തപുരം: സാേങ്കതിക കുരുക്കിൽപ്പെട്ട് പോക്കുവരവ് ചെയ്യാൻ കഴിയാത്തതിനാൽ സ്വന്തം ഭൂമിയിൽ അന്യരായി ആയിരങ്ങൾ. ഇവർക്ക് ഭൂമി കൈമാറാനോ പണയപ്പെടുത്താനോ കഴിയാത്തതുമൂലം മക്കളുടെ വിവാഹവും ചികിത്സയുമടക്കം മുടങ്ങുന്നുണ്ട്. ഭാഗ ഉടമ്പടി പ്രകാരം ഭൂമി ലഭിച്ചവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ശരിയായ സർവേനമ്പറിൽ മറ്റു പലരും ദീർഘകാലമായി പോക്കുവരവ് നടത്തിയതോടെ വില്ലേജ് രേഖകളിൽ ഭൂമി ഇല്ലാതായി. അടിസ്ഥാന നികുതി രേഖയായി അറിയപ്പെടുന്ന ബി.ടി.ആറിൽ ഒാരോ സർവേ നമ്പറിലും ഭൂമി ഉണ്ടെങ്കിൽ മാത്രമാണ് പോക്കുവരവ് അനുവദിക്കുന്നത്. ഒരു സർവേ നമ്പറിൽ വലിയ അളവിൽ ഭൂമിയുള്ളതിനാൽ എല്ലാം അളന്ന് തിട്ടെപ്പടുത്തി പോക്കുവരവിലെ പിഴവ് കണ്ടെത്താൻ കഴിയില്ലെന്നും റവന്യു ഉദ്യോഗസ്ഥർ പറയുന്നു.
ഒാൺലൈൻ ആയതോടെയാണ് ആർ.ഒ.ആർ നമ്പർ ലഭിക്കാതെ പോക്കുവരവ് ചെയ്യാനാകില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. വില്ലേജ് ഒാഫിസറും താലൂക്ക് സർവേയറും പരിശോധന നടത്തി വർഷങ്ങളായി നിരാക്ഷേപ കൈവശമെന്ന് റിപ്പോർട്ട് ചെയ്യുന്ന അപേക്ഷകളിൽ നേരത്തേ ട്രാൻസ്ഫർ ഒാഫ് രജിസ്ട്രി റൂൾസിലെ 28 (എ) പ്രകാരം പരസ്യം പ്രസിദ്ധീകരിച്ചും കൈവശക്കാരെയും അയൽവാസികളെയും വിചാരണ നടത്തിയും പോക്കുവരവ് അനുവദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇതിനുകഴിയാതെ വരുന്നു. അതോടെ പോക്കുവരവ് മുടങ്ങി.
ഭൂമിക്ക് കരം അടയ്ക്കാൻ കഴിയുന്നുമില്ല. ഭൂമി പണയപ്പെടുത്തി വായ്പ വാങ്ങാനോ വിൽക്കാനോ കഴിയുന്നില്ല. റവന്യൂ വകുപ്പിെൻറ കണക്ക് പ്രകാരം പോക്ക് വരവിനുള്ള 71,440 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മലപ്പുറം-29,178, തിരുവനന്തപുരം-9382, കൊല്ലം-2812, പത്തനംതിട്ട-1059, ആലപ്പുഴ-1030, കോട്ടയം-6892,ഇടുക്കി-367, എറണാകുളം-2118, പാലക്കാട്-7015, കോഴിക്കോട്-5033, വയനാട്-5523, കണ്ണൂർ-1031 എന്നിങ്ങനെയാണിത്. അർഹതപ്പെട്ടതെന്ന് റിപ്പോർട്ടുള്ള അപേക്ഷകളിൽ മാതൃ തണ്ടപ്പേരിലേക്ക് ആവശ്യമായ വിസ്തീർണം കൂട്ടിച്ചേർത്ത് പോക്കുവരവ് അനുവദിക്കുകയും തിരുത്ത് ആധാരം നടത്തുകയും ചെയ്യുകയാണ് പോംവഴി. ഇതിന് സർക്കാർ ഉത്തരവ് ആവശ്യമാണ്. വൃദ്ധരും രോഗികളുംഅടക്കമുള്ള അപേക്ഷകർ വില്ലേജ് ഒാഫിസ് മുതൽ കലക്ടറേറ്റ് വരെ കയറിയിറങ്ങിയിട്ടും ഫലമുണ്ടാവുന്നില്ല. ഇതിനിടെ പോക്കുവരവ് അനുവദിക്കാത്തതിൻറ പേരിൽ വില്ലേജ് ഒാഫിസ് തീയിടൽ അടക്കമുള്ള സംഭവങ്ങളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.