കൊച്ചി: കുന്നത്തുനാട് വില്ലേജിലെ 5.5 ഹെക്ടർ നിലം നികത്താൻ അനുമതി നൽകിയ മുൻ റവന്യൂ അഡ ി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിച്ചതിനെതിരെ ഭൂവുടമ സ്പിക്സ് പ്രോപ്പർ ട്ടീസ് നൽകിയ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിന് ഹൈകോടതി നിർദേശം. ഉത്തരവ് മരവിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈകോടതി അനുവദിച്ചില്ല. ഹരജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
എറണാകുളം ജില്ലയിലെ 5.5 ഹെക്ടർ നിലം മണ്ണിട്ടു നികത്താൻ 2006 ൽ ലാൻഡ് റവന്യൂ കമീഷണർ അനുമതി നൽകിയിരുന്നു. എന്നാൽ, ഇതു നടന്നില്ല. 2008 ൽ നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നതോടെ നിലം നികത്താനുള്ള കമ്പനിയുടെ നീക്കം നാട്ടുകാർ തടഞ്ഞു. ഹരജിക്കാർ പൊലീസ് സംരക്ഷണം തേടി ഹൈകോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. പിന്നീട് നിലം നികത്തിയത് ശ്രദ്ധയിൽപെട്ട കലക്ടർ നിലം പൂർവ സ്ഥിതിയിലാക്കാൻ നോട്ടീസ് നൽകി. ഇതിനെതിരെ ഹരജിക്കാർ റവന്യൂ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയെ സമീപിച്ചു. വിഷയത്തിൽ േലാ സെക്രട്ടറിയുടെ നിയമോപദേശം തേടിയെങ്കിലും പിന്നീട് അദ്ദേഹം ഫയൽ തിരിച്ചുവിളിച്ച് കലക്ടറുടെ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവു നൽകി. വിവാദ ഉത്തരവ് വാർത്തയായതോടെ റവന്യൂ മന്ത്രി ഇടപെട്ടാണ് ഏപ്രിൽ അഞ്ചിന് ഉത്തരവ് മരവിപ്പിച്ചത്. ഇതിനെതിരെയാണ് ഹരജിക്കാർ ഹൈകോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.