കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലൻസ് ചൊവ്വാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിക്കുമെന്ന് സൂചന. ആലപ്പുഴ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് വിജിലന്‍സ് സംഘത്തിെൻറയും റിപ്പോര്‍ട്ടെന്നാണ് സൂചന. ലേക്പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിർമാണത്തിൽ നിയമലംഘനവും അധികാര ദുര്‍വിനിയോഗവും നടന്നിട്ടുണ്ടെന്നും വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ 15 ദിവസത്തെ സാവകാശം കൂടി അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 19ലേക്ക് മാറ്റി. തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിലേക്ക് നിലംനികത്തി എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ നാലിനാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണ ഉത്തരവിട്ടത്. ജനതാദൾ എസ് നേതാവായിരുന്ന സുഭാഷ് തീക്കാടെൻറ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് ഡയറക്ടറുടെ പരിഗണനക്ക് നല്‍കിയെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. വിജിലന്‍സ് കോട്ടയം എസ്.പി എം. ജോണ്സണ് ജോസഫ്, ഡിവൈ.എസ്.പി എസ്. സുരേഷ്കുമാർ, സി.ഐ റിജോ പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.