ഭൂമിതട്ടിപ്പ്​ കേസ്​: പള്ളി വികാരിയെ അറസ്​റ്റ്​ ചെയ്യാനെത്തിയ പൊലീസിനെ വിശ്വാസികൾ തടഞ്ഞു

ചാലക്കുടി: ആലഞ്ചേരി ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്​ വ്യാജ രേഖ ചമച്ചുവെന്ന വിഷയത്തിൽ ആരോപണ വിധേയനായ പള ്ളി വികാരിയെ അറസ്​റ്റ്​ ചെയ്യാൻ പൊലീസ്​ സംഘമെത്തിയതിനെത്തുടർന്ന്​ സംഘർഷം.

ശനിയാഴ്​ച രാത്രി പത്തരയോടെയാണ്​ ചാലക്കുടി മുരിങ്ങൂർ സാൻജോനഗർ കത്തോലിക്കാ പള്ളിയിൽ വികാരി ടോണി കല്ലൂക്കാരൻ അറസ്​റ്റ്​ ചെയ്യാൻ ആലുവയിൽ നിന്നുള്ള വൻ പൊലീസ്​ സംഘമെത്തിയത്​. ഇതോടെ പള്ളിമണി മുഴങ്ങിയെത്തിയതിനെത്തുടർന്ന്​ എത്തിയ ഇടവകാംഗങ്ങൾ പൊലീസിനെ തടഞ്ഞു.

വെള്ളിയാഴ്​ച വികാരിയെ പൊലീസ്​ ആലുവ സ്​റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്​തിരുന്നു. ഇതേ തുടർന്ന്​ അറസ്​റ്റ്​ ചെയ്യാനായിരുന്നു പൊലീസി​​െൻറ നീക്കം. എന്നാൽ, പൊലീസിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്​ സംഘം എത്തുംമു​െമ്പ വികാരി സ്​ഥലംവിട്ടത്രേ.

കന്യാസ്​ത്രീകൾ, കുട്ടികളും സ്​ത്രീകളുമുൾപ്പെടെ നൂറുകണക്കിന്​ വിശ്വാസികളാണ്​ പൊലീസിന്​ പള്ളി കോം​മ്പൗണ്ടിൽ പൊലീസിനെ തടയാനെത്തിയത്​.

Tags:    
News Summary - land fraud case priest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.