കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വെച്ചിരിക്കുന്നതായി സംസ്ഥാന ലാൻഡ് ബോർഡിെൻറ റിപ്പോർട്ട്. ഭൂപരിഷ്കരണനിയമ പ്രകാരം കൈവശംവെക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. എന്നാൽ, അഞ്ച് ജില്ലകളിലെ 53 ഇടങ്ങളിലായി 21.67 ഏക്കർ ദിലീപിെൻറയും കുടുംബാംഗങ്ങളുടെയും പേരിലുള്ളതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അധികമുള്ള ഭൂമി പിടിച്ചെടുക്കാൻ സർക്കാർ നടപടി തുടങ്ങി. ദിലീപിെൻറ അനധികൃത ഭൂമി സംബന്ധിച്ച് റവന്യൂ, സർേവ, രജിസ്ട്രേഷൻ വകുപ്പുകളോട് ലാൻഡ് ബോർഡ് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവകൂടി പരിശോധിച്ച ശേഷമാകും തുടർ നടപടി.
എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ദിലീപിന് അനുവദനീയമായതിനേക്കാൾ ഭൂമിയുള്ളത്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇൗ ജില്ലകളിലെ കലക്ടർമാരോട് സർക്കാർ നിർദേശിച്ചു. നിയമലംഘനം സ്ഥിരീകരിച്ചാൽ ദിലീപിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അധികമുള്ള ഭൂമി സർക്കാറിലേക്ക് കണ്ടുകെട്ടാനാണ് തീരുമാനം. വിവിധ ജില്ലകളിൽ ദിലീപിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ കോടികളുടെ നിക്ഷേപമുള്ളതായി അന്വേഷണ സംഘത്തിന് നേരേത്ത വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ അതത് ജില്ല രജിസ്ട്രാർമാരിൽനിന്ന് ശേഖരിക്കുകയും ചെയ്തു. പത്ത് വർഷത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം 35 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ദിലീപ് നടത്തിയത്.
ഇതേക്കുറിച്ചും അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എൻഫോഴ്സ്മെൻറ് വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, പൊലീസിൽനിന്ന് എഫ്.െഎ.ആർ അടക്കം രേഖകൾ ലഭിക്കാത്തതിനാൽ ഇൗ അേന്വഷണത്തിൽ പുരോഗതിയില്ല. തൃശൂർ, എറണാകുളം ജില്ലകളിൽ ദിലീപ് കൈയേറിയതായി ആരോപണമുള്ള സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രാഥമിക നടപടി പൂർത്തിയാക്കിയിട്ടുണ്ട്.
ലോകായുക്ത നോട്ടീസ് നൽകും
ആമ്പല്ലൂർ: ചാലക്കുടിയിൽ സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറിയെന്ന കേസിൽ നടൻ ദിലീപിന് ലോകായുക്ത പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകും. 28ന് ലോകായുക്ത കോടതിയിൽ ഹാജരാകണമെന്നുകാണിച്ചുള്ള നോട്ടീസ് കഴിഞ്ഞ ദിവസം നൽകാനെത്തിയപ്പോൾ ദിലീപിെൻറ ആലുവയിലെ വീട് പൂട്ടിയിട്ടിരിക്കുന്നതിനാൽ മടങ്ങേണ്ടിവന്നിരുന്നു. തുടർന്ന് പ്രത്യേക ദൂതൻ വഴി ജയിൽ സൂപ്രണ്ട് മുഖേന ദിലീപിന് നോട്ടീസ് നൽകാൻ ലോകായുക്ത ഡിവിഷൻ െബഞ്ച് ഉത്തരവിടുകയായിരുന്നു. വരന്തരപ്പിള്ളി സ്വദേശിയും പൊതുപ്രവർത്തകനുമായ ടി.എൻ. മുകുന്ദൻ നൽകിയ പരാതിയിൽ ദിലീപ് ഉൾപ്പെടെ 13 പേരാണ് എതിർകക്ഷികൾ. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, ഇപ്പോഴത്തെ ജില്ല കലക്ടർ, മുൻ ജില്ല കലക്ടർ, സ്ഥലമുടമകൾ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ദിലീപിെൻറ നോട്ടീസ് മാത്രമാണ് കൈപ്പറ്റാതെ മടങ്ങിയത്. അടുത്തമാസം 25ന് തിരുവനന്തപുരം ലോകായുക്ത കോടതിയിൽ ഹാജരാകണമെന്നുകാണിച്ചാണ് നോട്ടീസ് നൽകുന്നത്.
ദിലീപിന് ഇടുക്കിയിൽ നാലേക്കർ ഭൂമി; തഹസിൽദാർ പരിശോധന നടത്തി
കാഞ്ഞാർ (ഇടുക്കി): നടൻ ദിലീപിെൻറ ഭൂമി ഇടപാടുകളെക്കുറിച്ച് ഇടുക്കിയിലും അന്വേഷണം. കലക്ടറുടെ ഉത്തരവിനെത്തുടർന്ന് നടന്ന അന്വേഷണത്തിൽ വെള്ളിയാമറ്റം വില്ലേജിലെ കൈപ്പയിൽ ദിലീപിന് 3.88 ഏക്കർ സ്ഥലം ഉള്ളതായി സ്ഥിരീകരിച്ചു. തൊടുപുഴ തഹസിൽദാർ ഷൈജു ജേക്കബ് വില്ലേജ് ഒാഫിസിലെത്തി പരിശോധന നടത്തി.
വില്ലേജ് ഓഫിസ് രേഖകൾ പരിശോധിച്ചശേഷം സ്ഥലവും സന്ദർശിച്ച് ഉറപ്പുവരുത്തി. തഹസിൽദാർക്കൊപ്പം വെള്ളിയാമറ്റം വില്ലേജ് ഓഫിസറും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 2012ൽ ദിലീപ് സ്വന്തം പേരിൽ വാങ്ങിയതാണ് കൈപ്പയിലെ സ്ഥലം. 98/4, 116/8 എന്നീ സർേവ നമ്പറുകളിൽപെട്ട ഭൂമി വടക്കേമുളഞ്ഞിനാൽ സെബാസ്റ്റ്യെൻറ പക്കൽനിന്നാണ് ദിലീപ് വാങ്ങിയത്. ദിലീപിനുവേണ്ടി പെരുമ്പാവൂർ സ്വദേശി എത്തി സ്ഥലം കച്ചവടമാക്കുകയും കരാർ ഉറപ്പിക്കുകയുമായിരുന്നു. തുടർന്ന് ഈ സ്ഥലത്തേക്ക് വഴിക്കായി അയൽവാസിയിൽനിന്ന് അഞ്ചുസെൻറ് സ്ഥലവും വാങ്ങി. കരാറുകൾ എഴുതിയത് പെരുമ്പാവൂർ സ്വദേശിയാണെങ്കിലും സ്ഥലം ദിലീപിെൻറ പേരിലാണ് ആധാരം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.