കൽപറ്റ: പശ്ചിമഘട്ടത്തിലെ കിഴക്കേ ചരിവിലെ മരംവെട്ടും നിർമാണങ്ങളും ഖനനവും ദുരന് തങ്ങൾക്ക് കാരണമാകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു. 2009ലെ കാ ലവർഷത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലയിലുണ്ടായ ദുര ന്തങ്ങൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആറംഗ വിദഗ്ധ സംഘത്തെ പഠനത്തിന് നിയോഗിച്ചിരുന്നു. ഭൂവിനിയോഗം ഉൾപ്പെടെ 14 സുപ്രധാന നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് സർക്കാറിന് നൽകിയെങ്കിലും അതു വെളിച്ചം കണ്ടില്ല. (ആർ.ടി) 2374/2009 ഉത്തരവ് പ്രകാരം നിയോഗിച്ച കമ്മിറ്റിയുടെ ശിപാർശകൾ സർക്കാർതന്നെ അവഗണിക്കുകയായിരുന്നു.
വയനാട്ടിൽ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും ഇപ്പോൾ വൻ ദുരന്തങ്ങളും നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും സംഭവിച്ചപ്പോഴുമാണ് 2009ലെ റിപ്പോർട്ടിെൻറ പ്രാധാന്യം തെളിയുന്നത്. ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ധരും അടങ്ങിയ സമിതിയിൽ തിരുവനന്തപുരം സെസിലെ ജി. ശങ്കർ, വനം ഗവേഷണ കേന്ദ്രത്തിലെ ഡോ. ശ്രീകുമാർ, ഡോ.കെ.സി. ചാക്കോ, സി.ഡബ്ല്യൂ.ആർ.ഡി.എമ്മിലെ ആർ. ഗോപകുമാർ, കാർഷിക സർവകലാശാലയിലെ പ്രഫ. എൻ.കെ. ജേക്കബ്, സുരേഷ് എന്നിവർ അംഗങ്ങളായിരുന്നു. സംഘം മൂന്നു ജില്ലകളിലെ നിരവധി പ്രദേശങ്ങൾ സന്ദർശിച്ചു. വയനാട് ഉൾെപ്പടെയുള്ള പ്രദേശങ്ങളെ മേഖല തിരിച്ച് ഭൂവിനിയോഗവും നിർമാണ പ്രവൃത്തികളും തരം തിരിക്കണമെന്ന നിർദേശം പോലും പ്രാബല്യത്തിലായില്ല.
വയനാട്ടിലെ മലകളും കുന്നുകളും വെട്ടിക്കീറി നശിപ്പിക്കുന്നതിെൻറ തുടർഫലമാണ് ഇപ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളെന്ന് പ്രമുഖ പക്ഷി നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ പി.കെ. ഉത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മാറിവരുന്ന സർക്കാറുകളും പാർട്ടികളും ജനപ്രതിനിധികളും ദുരന്തങ്ങൾക്ക് കുറ്റ വിചാരണ നേരിടേണ്ട സാഹചര്യമാണുള്ളതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ. ബാദുഷ പറഞ്ഞു. ടൂറിസത്തിെൻറ േപരിൽ വയനാട് പോലുള്ള പ്രദേശങ്ങളിൽ നടന്നുവരുന്ന അനധികൃത നിർമാണങ്ങളെക്കുറിച്ച് ഉന്നത തല പഠനവും നടപടികളും വേണമെന്നും ബാദുഷ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.