ആലുവ: നഗരത്തിൽ ജനവാസ കേന്ദ്രത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പരിശോധന നടത്തണമെന്ന് നഗരസഭ. ഊമൻകുഴിത്തടത്തിൽ ഞായറാഴ്ച രാത്രി എട്ട് മണിയോടെ മൂന്ന് നില കെട്ടിടത്തിൻറെ ചുവട്ടിൽനിന്നാണ് മണ്ണിടിഞ്ഞത്. വളരെ താഴെ വീടുകൾക്ക് സമീപത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്.
ഇതുമായി ബന്ധപ്പെട്ട് സുരക്ഷ പരിശോധനക്കായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പരിശോധന നടത്തണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. നഗരസഭ എൻജിനിയറിങ് വിഭാഗവുമായി സംയുക്ത സ്ഥലപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വകുപ്പിന് കത്ത് നൽകിയതായി നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു.
തിങ്കളാഴ്ച്ച നഗരസഭ എൻജിനിയറിങ് വിഭാഗവും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിയതിെൻറ അടിസ്ഥാനത്തിൽ കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളെയും താഴെ കോളനിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. താഴെയുള്ള വീട്ടുകാരെ ജനപ്രതിനിധികൾ ഇടപെട്ട് ഞായറാഴ്ച്ച രാത്രി തന്നെ സമീപ വീടുകളിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, മണ്ണിടിഞ്ഞ മുക ഭാഗത്തെ കെട്ടിടത്തിലുള്ളവർ മാറാൻ കൂട്ടാക്കിയിരുന്നില്ല. നഗരസഭ 11ാം വാർഡിൽ അംബേദ്കർ ഹാളിനോട് ചേർന്ന് കാട്ടുങ്ങൽ ബാബുവിെൻറയും സുന്ദരെൻറയും ഉടമസ്ഥതയിലുള്ള കെട്ടിടത്തിെൻറ അടിത്തട്ടിനോട് ചേർന്നാണ് മണ്ണ് ഇളകിയത്. വലിയ വാട്ടർ ടാങ്ക് ഉൾപ്പെടെ ഏകദേശം 30 മീറ്ററോളം താഴെയുള്ള കോളനിയിലെ രണ്ട് വീടുകൾക്കും പൊതുശൗചാലയത്തിനും സമീപത്തായാണ് ഇത് പതിച്ചത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് പാറക്കല്ല് പൊട്ടിച്ച സ്ഥലത്താണ് നിർധനരായ 20ഓളം കുടുംബങ്ങൾ താമസിക്കുന്നത്. ഈ കുടിലുകൾക്ക് മുകളിലുള്ള പറമ്പിലാണ് നാല് നില കെട്ടിടം. തിങ്കളാഴ്ച്ചയും മണ്ണും ചെളിയും താഴേക്ക് വീണിരുന്നു. മണ്ണിടിഞ്ഞ ഭാഗം ആളുകൾ കാണാതിരിക്കാൻ കെട്ടിട ഉടമ പ്ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
മറ്റ് ഭാഗങ്ങളിൽ വള്ളിപ്പടപ്പുകളും നിൽക്കുന്നതിനാൽ മണ്ണിടിച്ചിലിെൻറ ഭീകരത ഒറ്റനോട്ടത്തിൽ വ്യക്തമാകില്ല. ഇന്നലെ നഗരസഭ കണ്ടിജൻസി ജീവനക്കാരെ ഉപയോഗിച്ച് താഴെ വീണ മണ്ണ് നീക്കാൻ ശ്രമിച്ചെങ്കിലും ഈ സമയത്തും മുകളിൽ നിന്നും മണ്ണ് ഇളകി കൊണ്ടിരുന്നതിനാൽ നടന്നില്ല.
അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ജി.സി.ഡി.എ ചെയർമാൻ വി.സലിം , നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.