കീഴാറ്റൂർ: ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലെ 125 കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് റവന്യൂ വകുപ്പ് അധികൃതർ മാറ്റിപാർപ്പിച്ചു. മുള്ള്യാകുർശ്ശി, നെന്മിനി ഭാഗങ്ങളിലെ മലയടിവാരങ്ങളിൽ താമസിക്കുന്ന 537 പേരെയാണ് വെള്ളിയാഴ്ച ബന്ധുവീടുകളിലേക്ക് മാറ്റിയത്.
നെന്മിനി എസ്റ്റേറ്റിലെ 36 പേർ കഴിഞ്ഞദിവസം താമസം മാറിയിരുന്നു. മുള്ള്യാകുർശ്ശി മല, നെന്മിനി എസ്റ്റേറ്റ്, പുറയൻമല, വാലത്തിൽമുക്ക് മലയടിവാരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളാണ് മാറിത്താമസിച്ചത്. മുള്ള്യാകുർശ്ശി ചെങ്ങറ ആദിവാസി കോളനിയിലെ അഞ്ച് കുടുംബങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് താൽക്കാലികമായി താമസം മാറി. മുള്ള്യാകുർശ്ശി മേൽമുറിയിലെ 10 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും പോയി. 77 പേരെയാണ് ഇവിടുന്ന് മാറ്റിയത്. കീഴാറ്റൂർ വില്ലേജ് ഒാഫിസർ എൻ.വി. സോമസുന്ദരൻ, വില്ലേജ് ജീവനക്കാരൻ സുരേന്ദ്രൻ, വാർഡ് അംഗങ്ങളായ ഉസ്മാൻ കൊമ്പൻ, മുനീറ ഉമ്മർ എന്നിർ നേരെട്ടത്തിയാണ് കുടുംബങ്ങളെ മാറ്റിയത്.
നെന്മിനി മലയുടെ താഴ്വാരങ്ങളിൽ താമസിക്കുന്ന 110 കുടുംബങ്ങെള പെരിന്തൽമണ്ണ ഡെപ്യൂട്ടി തഹസിൽദാർ വല്ലഭെൻറ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത്, വില്ലേജ് അധികൃതർ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. രാവിലെതന്നെ അധികൃതർ സ്ഥലത്തെത്തി കുടുംബങ്ങൾക്ക് ജാഗ്രതനിർദേശം നൽകുകയും മാറിത്താമസിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വില്ലേജ് ഒാഫിസർ നിഷ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. നിസാർ മാസ്റ്റർ, വാർഡംഗങ്ങളായ സി. ബഷീർ, ടി.കെ. അനസ് എന്നിവർ നേതൃത്വം നൽകി.
നെന്മിനി മല എസ്റ്റേറ്റിലെ മാനേജറും തൊഴിലാളികളും അപകട സാധ്യത മുന്നിൽകണ്ട് കഴിഞ്ഞ ദിവസം ഇവിടുന്ന് മാറിയിരുന്നു. മാനേജറുടെ അഞ്ചംഗ കുടുംബവും മൂന്ന് ജീവനക്കാരും 28 ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഇവിടെയുണ്ടായിരുന്നത്. മുള്ള്യാകുർശ്ശി മല, നെന്മിനി എസ്റ്റേറ്റ്, പുറയൻമല താഴ്വാരങ്ങളിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. ഇൗ പ്രദേശങ്ങൾ ജിയോളജി വകുപ്പ് അപകടമേഖലയായി റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് കുടുംബങ്ങളെ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.