Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉരുൾപൊട്ടൽ സാധ്യത: കീഴാറ്റൂർ പഞ്ചായത്തിൽ 125 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
cancel
camera_alt

കീഴാറ്റൂർ പഞ്ചായത്തിലെ ചെങ്ങറ ആദിവാസി കോളനിയിലെ കുടുംബങ്ങളെ അധികൃതർ മാറ്റുന്നു

Homechevron_rightNewschevron_rightKeralachevron_rightഉരുൾപൊട്ടൽ സാധ്യത:...

ഉരുൾപൊട്ടൽ സാധ്യത: കീഴാറ്റൂർ പഞ്ചായത്തിൽ 125 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

text_fields
bookmark_border

കീഴാറ്റൂർ: ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലെ 125 കുടുംബങ്ങളെ സുരക്ഷിത സ്​ഥലങ്ങളിലേക്ക്​ റവന്യൂ വകുപ്പ്​ അധികൃതർ മാറ്റിപാർപ്പിച്ചു. മുള്ള്യാകുർശ്ശി, നെന്മിനി ഭാഗങ്ങളിലെ മലയടിവാരങ്ങളിൽ താമസിക്കുന്ന 537 പേരെയാണ്​​​ വെള്ളിയാഴ്​ച​ ​ബന്ധുവീടുകളിലേക്ക്​ മാറ്റിയത്​.

നെന്മിനി എസ്​റ്റേറ്റിലെ 36 പേർ കഴിഞ്ഞദിവസം താമസം മാറിയിരുന്നു. മുള്ള്യാകുർശ്ശി മല, നെന്മിനി എസ്​റ്റേറ്റ്,​ പുറയൻമല, വാലത്തിൽമുക്ക്​ മലയടിവാരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളാണ്​ മാറിത്താമസിച്ചത്​. മുള്ള്യാകുർശ്ശി ചെങ്ങറ ആദിവാസി കോളനിയിലെ അഞ്ച്​ കുടുംബങ്ങൾ സുരക്ഷിത സ്​ഥലത്തേക്ക്​ താൽക്കാലികമായി താമസം മാറി. മുള്ള്യാകുർശ്ശി മേൽമുറിയിലെ 10 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും പോയി. 77 പേരെയാണ്​ ഇവിടുന്ന്​ മാറ്റിയത്​. കീഴാറ്റൂർ വില്ലേജ്​ ഒാഫിസർ എൻ.വി. സോമസുന്ദരൻ, വില്ലേജ്​ ജീവനക്കാരൻ സുരേന്ദ്രൻ, വാർഡ്​ അംഗങ്ങളായ ഉസ്​മാൻ കൊമ്പൻ, മുനീറ ഉമ്മർ എന്നിർ നേര​െട്ടത്തിയാണ്​ കുടുംബങ്ങളെ മാറ്റിയത്​. ​

കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനി മലയടിവാരത്തുള്ള കുടുംബങ്ങളെ അധികൃതർ മാറ്റുന്നു

നെന്മിനി മലയുടെ താഴ്​വാരങ്ങളിൽ താമസിക്കുന്ന 110 കുടുംബങ്ങ​െള പെരിന്തൽമണ്ണ ഡെപ്യൂട്ടി തഹസിൽദാർ വല്ലഭ​െൻറ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത്​, വില്ലേജ്​ അധികൃതർ ബന്ധുവീടുകളിലേക്ക്​ മാറ്റിത്താമസിപ്പിച്ചു. രാവിലെതന്നെ അധികൃതർ സ്​ഥലത്തെത്തി കുടുംബങ്ങൾക്ക്​ ജാഗ്രതനിർദേശം നൽകുകയും മാറിത്താമസിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വില്ലേജ്​ ഒാഫിസർ നിഷ, പഞ്ചായത്ത്​ വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ. നിസാർ മാസ്​റ്റർ, വാർഡംഗങ്ങളായ സി. ബഷീർ, ടി.കെ. അനസ്​ എന്നിവർ നേതൃത്വം നൽകി.

നെന്മിനി മല എസ്​റ്റേറ്റിലെ മാനേജറും തൊഴിലാളികളും അപകട സാധ്യത മുന്നിൽകണ്ട്​ കഴിഞ്ഞ ദിവസം ഇവിടുന്ന്​ മാറിയിരുന്നു. മാനേജറുടെ അഞ്ചംഗ കുടുംബവും മൂന്ന്​​ ജീവനക്കാരും 28 ഇതരസംസ്​ഥാന തൊഴിലാളികളുമാണ്​ ഇവിടെയുണ്ടായിരുന്നത്​. മുള്ള്യാകുർശ്ശി മല, നെന്മിനി എസ്​റ്റേറ്റ്,​ പുറയൻമല താഴ്​വാരങ്ങളിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന്​ ജിയോളജി വകുപ്പ്​ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇൗ പ്രദേശങ്ങൾ ജിയോളജി വകുപ്പ്​ അപകടമേഖലയായി റിപ്പോർട്ട്​ ചെയ്​തതി​െൻറ അടിസ്​ഥാനത്തിലാണ്​ കുടുംബങ്ങളെ മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideKerala FloodKeezhattur panchayathRain In Kerala
News Summary - Landslide risk 125 families relocated in Keezhattur panchayath
Next Story