വൈത്തിരി: വയനാട് ചുരത്തിൽ ഒൻപതാം വളവിനു താഴെ മണ്ണിടിഞ്ഞു വാഹന ഗതാഗതം പൂർണമായി നിലച്ചു. ചുരം വ്യൂ പോയിന്‍റിനടുത്തു മരം റോഡിലേക്ക് കടപുഴകി വീണതു മൂലവും ഗതാഗതം തടസപ്പെട്ടു. വൈത്തിരി റെഡ്‌ക്രെസന്റ് വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്യുന്നത്.
വ്യൂ പോയിന്റിലെ മരം ഫയർഫോഴ്‌സ് മുറിച്ചു മാറ്റി. ഈങ്ങാപ്പുഴയിലും പുതുപ്പാടിയിലും റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി വയനാട്ടിലേക്കുള്ള മുഴുവൻ ട്രിപ്പുകളും യാത്രാ തടസ്സം തീരുന്നതുവരെ റദ്ദാക്കി. ദേശീയപാതയിൽ നെല്ലാങ്കണ്ടി, ഈങ്ങാപ്പുഴ, പുതുപ്പാടി എന്നിവിടങ്ങളിൽ റോഡ് വെള്ളത്തിനടിയിലായതിനാൽ പുറപ്പെട്ട ബസ്സുകളും മറ്റു വാഹനങ്ങളും വഴിയിൽ കിടക്കുകയാണ്.
വയനാട്ടിൽ നിന്നും പുറപ്പെട്ട ബസ്സുകൾ ലക്കിടിയിൽ നിർത്തിയിട്ടിരുന്നു. മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരം ട്രിപ്പ് റദ്ദാക്കി ബസ്സുകൾ ജില്ലയിലെ വിവിധ ഗാരേജുകളിലേക്കു തിരിച്ചു പോയി. യാത്രക്കാരുടെ പണം തിരികെ നൽകിയാണ് ട്രിപ്പ് റദ്ദാക്കിയത്. വാഹനങ്ങൾ ലഭിക്കാതെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.