ഭാഷക്ക്​ ജാതിയില്ലെന്ന് റശീദലി ശിഹാബ് തങ്ങൾ

കൊച്ചി: അറബിഭാഷ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന്  വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ. ഭാഷ ഒരു ജാതിയുടെയോ മതത്തി​െൻറയോ രാജ്യത്തി​െൻറയോ പേരിനോട് കൂട്ടിച്ചേർക്കേണ്ടതല്ല. എന്നാൽ, ഇന്ന് ഇസ്​ലാംതന്നെ തെറ്റിദ്ധരിക്കപ്പെടുകയാണ്. ഇസ്​ലാമിക് ബാങ്കിങ് തെറ്റിദ്ധരിക്കപ്പെടുന്നതും ഇതിന് ഉദാഹരണമാണ്. കേരളത്തിലെ ഭൂരിഭാഗം യൂനിവേഴ്സിറ്റികളിലും ഇസ്​ലാമിക് ചെയറുണ്ട്. എന്നാൽ, കണ്ണൂർ യൂനിവേഴ്സിറ്റിയിൽ ഇസ്​ലാമിക് ചെയർ വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതങ്ങളെയും സ്നേഹിക്കാനാണ് പ്രവാചകൻ പഠിപ്പിച്ചത്. അറബിഭാഷ അധ്യാപകർക്ക് പ്രധാനാധ്യാപകരാകുന്നതിനുൾപ്പെടെ പ്രതിസന്ധിയുണ്ട്. വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഇത്രയും വർഷങ്ങൾക്കിടെ ഒരു അനധികൃത നിയമനവും വഖഫ് ബോർഡിൽ നടന്നിട്ടില്ല. ഒരു റിക്രൂട്ട്മ​െൻറ് ബോർഡ് രൂപവത്കരിച്ച് നിയമനം നടത്താനെങ്കിലും സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വജ്രജൂബിലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Tags:    
News Summary - Language not attached Caste says Rasheed Ali Shihab Thangal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.