കിളിമാനൂർ: ആറ്റിങ്ങലിനുസമീപം നഗരൂർ വെള്ളംകൊള്ളിയിൽ നാലു കോടിയിലേറെ വിലവരുന്ന കഞ്ചാവും ഹഷീഷ് ഓയിലും എക്സൈസ് സ്ക്വാഡ് പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. ഒരു കോടിയിലേറെ വിലവരുന്ന 101 കിലോ കഞ്ചാവും മൂന്നുകോടി വില വരുന്ന ഹഷീഷ് ഓയിലുമാണ് പിടിച്ചത്.
ചാവക്കാട് പാവറട്ടി നാലകത്ത് തുരുത്തിക്കാട് ഫൈസൽ (42), പത്തനംതിട്ട കോന്നി ഐരവൻ കമ്മണ്ണൂരിൽ ഈട്ടിമൂട്ടിൽ നിവാസ് (25), ആറ്റിങ്ങൽ മണമ്പൂർ കാറ്റാടിമുക്ക് മുഹമ്മദ് വീട്ടിൽ നിന്നും ആലംകോട് മുഹബത്ത് വീട്ടിൽ താമസിക്കുന്ന ജസിൽ (30), ചിറയിൻകീഴ് കീഴാറ്റിങ്ങൽ ശങ്കരമംഗലം ശിവക്ഷേത്രത്തിനു സമീപം സലിം മന്ദിരത്തിൽ റിയാസ് (35) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 11ഒാടെയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘത്തെ പിടികൂടിയത്. എയ്സ്, ബൊലേറോ പിക്-അപ് വാഹനങ്ങളും പിടിച്ചെടുത്തു.
ആന്ധ്രയിൽനിന്ന് കഞ്ചാവും ഹഷീഷ് ഓയിലും വാങ്ങി കോയമ്പത്തൂരിലെത്തിച്ച് കോഴികളെ കൊണ്ടുവരുന്നെന്ന വ്യാജേന ദേശീയപാതയിലൂടെ ആറ്റിങ്ങലിൽ എത്തിക്കുകയായിരുന്നു.
സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറിെൻറ നേതൃത്വത്തിൽ, സി.െഎ ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ്കുമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർ എസ്. മധുസൂദനൻ നായർ, പ്രിവൻറിവ് ഓഫിസർമാരായ ഹരികുമാർ, അനിൽ കുമാർ, സിവിൽ ഓഫിസർമാരായ വിശാഖ്, രാജേഷ്, ഷംനാദ്, ശ്രീലാൽ, സുധീഷ്, ജിതീഷ്, രതീഷ് മോഹൻ, ജിജിലാൽ, അഭിജിത്ത്, ഡ്രൈവർ സുനിൽകുമാർ, വനിത ഉദ്യോഗസ്ഥരായ സിനിമോൾ, അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.