കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കരിപ്പൂരിൽനിന്ന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) നേരിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഡി.ജി.സി.എ അനുമതി ലഭിക്കുന്നതോടെ വീണ്ടും വലിയ വിമാനങ്ങൾ സർവിസ് ആരംഭിക്കാനാകും. ഡി.ജി.സി.എയിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതോറിറ്റിയും വിമാനക്കമ്പനികളും സംയുക്തമായി തയാറാക്കിയ സുരക്ഷ വിലയിരുത്തൽ റിപ്പോർട്ടും സൗദി എയർലൈൻസ് സമർപ്പിച്ച പരിഷ്കരിച്ച സ്റ്റാൻഡേർഡ് ഒാപറേറ്റിങ് പ്രൊസിഡ്രറും (എസ്.ഒ.പി) ഉൾപ്പെെടയുളള വിശദറിപ്പോർട്ടാണ് ഡി.ജി.സി.എക്ക് സമർപ്പിച്ചത്. നിലവിൽ സൗദിയ മാത്രമാണ് എസ്.ഒ.പി സമർപ്പിച്ചിരിക്കുന്നത്. എയർഇന്ത്യ, എമിറേറ്റ്സ്, ഖത്തർ എന്നിവർക്ക് കൂടി അനുമതി നൽകണമെന്ന ശിപാർശ സഹിതമാണ് കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. നേരത്തേയുണ്ടായിരുന്ന എസ്.ഒ.പിയിൽ ചില മാറ്റങ്ങളോടെയാണിത്.
2015ൽ റൺവേ നവീകരണ ഭാഗമായാണ് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഏറെ മുറവിളികൾക്കും നിരന്തരമായ ഇടപെടലുകൾക്കും ഒടുവിൽ 2018 ഡിസംബർ അഞ്ചിന് സൗദിയ സർവിസ് പുനരാരംഭിച്ചിരുന്നു. എന്നാൽ, ആഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. മഴക്കാലം കഴിയുംവരെ നിയന്ത്രണമെന്നായിരുന്നു കേന്ദ്രത്തിെൻറ ആദ്യനിലപാട്.
പിന്നീട് പാർലമെൻറ് സ്ഥിരംസമിതി യോഗതീരുമാന പ്രകാരം ഡി.ജി.സി.എ വിദഗ്ധ സംഘം കരിപ്പൂരിലെത്തി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ നിർദേശിച്ചിരുന്നു. ഇൗ നടപടികൾ പൂർത്തീകരിക്കുകയും അനുബന്ധമായി ജനുവരി അഞ്ചിന് വിമാനക്കമ്പനികളും അതോറിറ്റിയും വിവിധ ഏജൻസികളും സംയുക്തമായി യോഗം ചേരുകയും ചെയ്തു.
ഇതിൽ എയർഇന്ത്യ, സൗദിയ, എമിറേറ്റ്സ്, ഖത്തർ പ്രതിനിധികൾ സംബന്ധിക്കുകയും ഇവരോട് എസ്.ഒ.പി സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. നിലവിൽ സൗദിയ മാത്രമേ റിപ്പോർട്ട് നൽകിയിട്ടുള്ളൂ. മറ്റുള്ളവർ ഉടൻ നൽകുമെന്നാണ് പ്രതീക്ഷ. ഇവരുടെ റിപ്പോർട്ട് ലഭിച്ചാൽ ഇതും ഉൾപ്പെടുത്തി ഡി.ജി.സി.എക്ക് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.