വീട്ടിലെ പശുക്കളെ പറ്റി അറിയാം; ബയോഡാറ്റയും ലൊക്കേഷനും ഒറ്റ ക്ലിക്കില്‍

തി​രു​വ​ന​ന്ത​പു​രം: പാ​ട​ത്തും പ​റ​മ്പി​ലും മേ​യു​ന്ന പ​ശു​ക്ക​ളു​ടെ 'ബ​യോ​ഡാ​റ്റ​യും' 'ലൊ​ക്കേ​ഷ​നും' ഇ​നി ഒ​റ്റ ക്ലി​ക്കി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് അ​റി​യാം. ഉ​ട​മ ആ​രാ​ണെ​ന്നും തൊ​ഴു​ത്ത് എ​വി​ടെ​യാ​ണെ​ന്നു​വ​രെ ക​ണ്ടെ​ത്താം. ജ​ന​നം, പ്ര​സ​വം, ചി​കി​ത്സ, രോ​ഗ‍നി​വാ​ര​ണം, വി​ൽ​പ​ന, കൈ​മാ​റ്റം, ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ​യും അ​റി​യാം. ഇ​തി​ലേ​ക്ക്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ ഡി​വൈ​സ് (ആ​ർ.​എ​ഫ്.​ഐ.​ഡി) ടാ‍ഗു​ക​ളും ജി‍യോ​ഗ്രാ​ഫി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം (ജി.​ഐ.​എ​സ്) മാ‍പ്പി​ങ്ങും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ഡി​ജി​റ്റ​ൽ സാ​​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പാ​ക്കു​ന്നു.


റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ‍റ്റീ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ‍ത്​ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല കേ​ര​ള​യും ത​മ്മി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു. നി​ല​വി​ൽ ക​ന്നു​കാ​ലി​ക​ളെ തി​രി​ച്ച​റി‍യാ​ൻ 12 അ​ക്ക പ്ലാ​സ്റ്റി​ക് ഇ​യ​ർ ടാ​ഗു​ക​ളാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മൈ​ക്രോ ചി​പ്പു​ക​ൾ 15 അ​ക്ക തി​രി​ച്ച​റി​യ​ൽ ന‍മ്പ൪ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു നെ​ൽ‍മ​ണി​യു​ടെ വ‍ലു​പ്പ​മു​ള്ള​താ​ണ്. അ​ണു​മു​ക്ത​മാ​ക്കി​യ ഡി​സ്പോ‍സി​ബി​ൾ സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് പ​ശു​വി​ന്‍റെ ഇ​ട​തു​ചെ​വി​യു​ടെ ച​ർ‍മ​ത്തി​ന് കീ​ഴി​ൽ പ​തി​പ്പി​ക്കാ​ൻ സാ​ധി‍ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ചി​പ്പ് ഒ​രി​ക്ക​ൽ ഘ​ടി‍പ്പി​ച്ചാ​ൽ അ​ത് ജീ​വി​താ​വ​സാ​നം വ​രെ ശ​രീ​ര​ത്തി​ലു​ണ്ടാ​കും. പോ​സ്‌​റ്റ്‌‍മോ​ർ​ട്ട​ത്തി​നും മാം​സ പ​രി​ശോ​ധ​ന‍യ്ക്കും വേ​ണ്ടി ക​ന്നു​കാ​ലി​ക​ളു​ടെ മ​ര​ണ​ശേ​ഷ​വും ടാ​ഗി‍ലൂ​ടെ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ‍നും ക​ഴി​യും. ഒ​രു ടാ‍ഗി​ന് കു​റ​ഞ്ഞ​ത് 200 രൂ​പ വി​ല​വ​രും. ഇ​ല​ക്ട്രോ​ണി​ക് വെ​റ്റ​റി​ന​റി ‍റെ​ക്കോ​ഡി‍ലൂ​ടെ രാ​ത്രി​കാ​ല അ​ടി​യ​ന്ത​ര മൃ​ഗ​ചി​കി​ത്സാ സേ​വ‍ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാം. 


14 ല​ക്ഷം ക​ന്നു​കാ​ലി​ക​ൾ, 15 ല​ക്ഷം ആ​ടു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: 2020 ലെ ​ലൈ​വ്​ സ്​​റ്റോ​ക്ക് സെ​ൻ​സ​സ് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 14 ല​ക്ഷം ക​ന്നു​കാ​ലി​ക​ളും 15 ല​ക്ഷം ആ​ടു​ക​ളും ഉ​ണ്ടെ​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. സം​സ്ഥാ​ന​ത്തെ ക​ന്നു​കാ​ലി ജ​ന​സം​ഖ്യ​യു​ടെ 94 ശ​ത​മാ​നം സ​ങ്ക​ര​യി​നം പ​ശു​ക്ക​ളാ​ണ്. പ്ര​തി​ദി​നം ശ​രാ​ശ​രി 10.2 ‍ലി​റ്റ​ർ പാ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ ഇ​ത്ത​രം സ​ങ്ക​ര​യി​നം പ​ശു​ക്ക​ൾ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ഉ​പാ​പ​ച​യ രോ​ഗ​ങ്ങ​ളും ബാ​ധി​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ണ്ട്. കൃ​ത്യ​മാ​യ ‍ആ​നി​മ​ൽ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ സ​മ്പൂ​ർ​ണ​മാ​യ ഡേ​റ്റാ​ബേ​സ് സൃ​ഷ്ടി​ക്കലാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ല​ക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.