തൃശൂർ: ഏറ്റുമാനൂർ ഒഴികെ മറ്റേതെങ്കിലും സീറ്റിൽ മത്സരിക്കാൻ ലതിക സുഭാഷ് താൽപര്യം പ്രകടിപ്പിക്കാത്തതാണ് പ്രശ്നമായതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അവശേഷിക്കുന്ന ആറ് സീറ്റിൽ വിശദാംശങ്ങൾ അറിയില്ലെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലതികക്ക് സീറ്റ് നൽകണമെന്ന് തന്നെയാണ് സ്ഥാനാർഥി നിർണയ സമിതി തീരുമാനിച്ചത്. എന്നാൽ, അവർ ആഗ്രഹിച്ചത് 'ഹോം സീറ്റാ'യ ഏറ്റുമാനൂരാണ്.
കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ടപ്പോൾ ആ സീറ്റ് കോൺഗ്രസിന് കിട്ടുമെന്നാണ് കരുതിയത്. എന്നാൽ, ജോസഫ് ഗ്രൂപ് അവകാശവാദം ഉന്നയിച്ചു. ചർച്ചകൾക്ക് ഒടുവിൽ നൽകേണ്ടിവന്നു. ആ സന്ദർഭത്തിൽതന്നെ കേരളത്തിലെ നേതാക്കൾ മറ്റൊരു സീറ്റിനെക്കുറിച്ച് ലതികയോട് പറഞ്ഞെങ്കിലും ഏറ്റുമാനൂർ ഒഴികെ താൽപര്യം പ്രകടിപ്പിച്ചിെല്ലന്നാണ് മനസ്സിലായത്.
നേമത്ത് യഥാർഥ പോരാട്ടമാണ്. അവിടെ കോൺഗ്രസ് ജയിക്കും. പാലക്കാട്ട് എ.വി. ഗോപിനാഥിെൻറ പരാതി പരിഹരിക്കാൻ നടപടിയുണ്ടാവും. കോൺഗ്രസ് ജനാധിപത്യ പാർട്ടിയായതിനാൽ ഒന്നും രഹസ്യമല്ല. അതുകൊണ്ടാണ് പ്രതിഷേധം പുറത്തുവരുന്നത്.
ഇരുമ്പ് മറയിൽ പ്രവർത്തിച്ച സി.പി.എമ്മിലെ ഭിന്നതകൾപോലും ഇപ്പോൾ പുറത്തുവന്നില്ലേയെന്നും വേണുഗോപാൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.