കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഇത്തവണ മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് മത്സരിച്ചേക്കും. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന നിർദേശം ഉള്ളതിനാൽ ജില്ലക്ക് ഒരു സീറ്റ് ലഭിക്കുമെന്നുറപ്പാണ്. മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ നൽകണമെന്ന് ലതിക സുഭാഷിെൻറ നേതൃത്വത്തിൽ മഹിള കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സ്ഥാനാർഥിയായി പരിഗണിക്കേണ്ട 14 വനിതകളുടെ ലിസ്റ്റ് അടുത്തദിവസം കെ.പി.സി.സിക്ക് കൈമാറും. വനിത സ്ഥാനാർഥിയായി ജില്ലയിലെ മുതിർന്ന നേതാവെന്ന നിലയിൽ പ്രഥമ പരിഗണന ലതിക സുഭാഷിനുതന്നെയായിരിക്കും. പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ലതിക സുഭാഷ് പാർട്ടിക്കകത്തും പുറത്തും രാഷ്ട്രീയം പറയാൻ കെൽപുള്ള കരുത്തുള്ള നേതാവാണ്. കെ.പി.സി.സി ഭാരവാഹിപ്പട്ടിക പുറത്തുവന്നപ്പോൾ വനിതകൾക്ക് പ്രാതിനിധ്യം കുറഞ്ഞെന്ന് വാർത്തസമ്മേളനം വിളിച്ചാണ് അവർ പരാതിപ്പെട്ടത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിെൻറ അലയൊലികൾ ഉയരുംമുേമ്പ അവർ വനിതകൾക്കായി രംഗത്തുവന്നു.
മഹിള കോൺഗ്രസിനെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ ജില്ലകൾ തോറും നേതൃസംഗമങ്ങൾ നടത്തി അഭിപ്രായങ്ങൾ സ്വരൂപിച്ചു. 1995ൽ ജില്ല കൗൺസിലിെൻറ പ്രഥമ പ്രസിഡൻറായ ഇവർ രണ്ടുതവണകൂടി ജില്ല പഞ്ചായത്തിേലക്ക് മത്സരിച്ചുജയിച്ചു. 2011ലാണ് മത്സരരംഗത്തേക്ക് പരിഗണിക്കുന്നത്. അതും വി.എസ്. അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് അതികായെൻറ കോട്ടയായ മലമ്പുഴയിൽ.
ചെങ്കൊടിക്കീഴിൽ തേരോട്ടം നടത്തിയിരുന്ന മലമ്പുഴയിൽ കോട്ടയത്തുനിന്നെത്തിയ ലതികക്ക് ഒന്നുംചെയ്യാനുണ്ടായിരുന്നില്ലെങ്കിലും 54,312 വോട്ടുനേടുകയും ചെയ്തു. 23,440 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.എസ് അന്നു ജയിച്ചത്.
കേരള കോൺഗ്രസ് എമ്മിെൻറ കൈവശമുണ്ടായിരുന്ന ഏറ്റുമാനൂരോ കാഞ്ഞിരപ്പള്ളിയോ ആണ് ലതിക സുഭാഷിനായി പ്രതീക്ഷിക്കുന്നത്. ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത് ഏറ്റുമാനൂരിൽനിന്നായതിനാൽ ആ നാടുമായും നാട്ടുകാരുമായും വൈകാരിക ബന്ധമുണ്ട്.
ഏറ്റുമാനൂരിനെ നോട്ടമിട്ട് വേറെയും നേതാക്കൾ രംഗത്തുണ്ട്. അങ്ങനെയെങ്കിൽ കാഞ്ഞിരപ്പള്ളിയിലാവും മത്സരിക്കുക.
ജോസ് വിഭാഗം വിട്ടുപോയതിനാൽ ജോസഫ് വിഭാഗം ഈ സീറ്റുകൾക്ക് അവകാശവാദമുന്നയിക്കുമെങ്കിലും കോൺഗ്രസ് വിട്ടുകൊടുക്കാൻ സാധ്യതയില്ല. ഒന്നിലേറെ സീറ്റുകൾ ജില്ലക്ക് കിട്ടുകയാണെങ്കിൽ വൈക്കത്ത് കോട്ടയം നഗരസഭ അധ്യക്ഷയായിരുന്ന ഡോ. പി.ആർ. സോനയും മത്സരിച്ചേക്കും.
സോന ഇപ്പോൾ കൗൺസിലറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമാണ്. എന്നാൽ, വൈക്കം സീറ്റ് എ ഗ്രൂപ്പിെൻറ കൈവശമാണെന്നത് ഐ ഗ്രൂപ്പുകാരിയായ സോനക്ക് ഭീഷണിയാകും. സി.പി.ഐയുടെ സിറ്റിങ് എം.എൽ.എ സി.കെ. ആശ തന്നെ ഇത്തവണയും വൈക്കത്ത് മത്സരിക്കുമെന്നാണ് വിവരം.
കോട്ടയം: നിയസഭ തെരഞ്ഞെടുപ്പിൽ ആരു മത്സരിക്കണമെന്ന കാര്യം പാർട്ടി തീരുമാനിക്കട്ടെ. മഹിള കോൺഗ്രസ് 20 ശതമാനം സീറ്റാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ലക്ക് ഒരു സീറ്റ് വീതം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളതിനാൽ ആവശ്യം പരിഗണിക്കുമെന്നാണ് വിശ്വാസം -ലതിക സുഭാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.