ന്യൂഡല്‍ഹി: എസ്.എൻ.സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവച്ചു. കേസിൽ പ്രതിയായ കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥൻ ആർ. ശിവദാസെൻറ അഭിഭാഷകൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്. സി.ബി.െഎ കൂടി ഹരജി നൽകിയ സാഹചര്യത്തിൽ എല്ലാം കൂടി ഒരുമിച്ച് പരിഗണിക്കണമെന്നാണ് ശിവദാസെൻറ അിഭാഷകൻ മുകുൾ റോഹ്ത്തഗി ആവശ്യപ്പെട്ടത്.
കേസില്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ച കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ ആർ. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹരജികൾ ജസ്റ്റിസുമാരായ എൻ.വി. രമണ, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിനു മുമ്പാകെ ഇന്ന് പരിഗണനക്ക് വന്നിരുന്നു. അതേസമയം, സുപ്രീംകോടതി സി.ബി.െഎ അപ്പീലിെൻറ കാര്യം ഇനിയും പരാമർശിച്ചിരുന്നില്ല.
കേസിനിടയാക്കിയ കാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന പിണറായിയെ കൂടാതെ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുന്‍ ജോയൻറ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റമുക്തരാക്കിയതിനെയും സി.ബി.ഐ ഹരജിയിൽ േചാദ്യംചെയ്തിരുന്നു. എസ്.എൻ.സി ലാവലിൻ കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍നിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ക്കു മാത്രം തീരുമാനമെടുക്കാനാവില്ല എന്നും അതിനാല്‍ പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മൂന്നുപേര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്ന് പറയുന്നത് ശരിയല്ലെന്നും സി.ബി.ഐ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കേസില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈകോടതി നടപടി അനീതിയാണെന്നാണ് ശിവദാസെൻറയും കസ്തൂരിരംഗ അയ്യരുടെയും വാദം. കരാര്‍ നിലവില്‍വന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയൻ, കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന വി. രാജഗോപാല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ ചീഫ് എന്‍ജിനീയറായ തങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അനീതിയാണെന്നും ഇരുവരും ബോധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു പ്രതികളെ കുറ്റമുക്തരാക്കിയതുപോലെ തങ്ങളെയും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.