ലാവലിന്‍: അന്തിമ വാദം തുടങ്ങി; കമ്പനിയല്ലാതെ മറ്റാരെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടോയെന്ന് കോടതി

കൊച്ചി: എസ്.എന്‍.സി ലാവലിന്‍ എന്ന കനേഡിയന്‍ കമ്പനിയല്ലാതെ മറ്റാരെങ്കിലും ലാവലിന്‍ ഇടപാടില്‍  നേട്ടമുണ്ടാക്കിയിട്ടുണ്ടോയെന്ന് ഹൈകോടതി. മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടായതായി അന്തിമ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയില്‍ അന്തിമ വാദം തുടങ്ങിയ വ്യാഴാഴ്ചയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

സി.ബി.ഐക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജനാണ് വാദം തുടങ്ങിവെച്ചത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണക്കരാര്‍ എസ്.എന്‍.സി ലാവലിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ പിണറായി വിജയനടക്കമുള്ളവരെ 2013 നവംബര്‍ അഞ്ചിന് തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നല്‍കിയ ഹരജി വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് വാദത്തിനെടുത്തത്. വാദം പൂര്‍ത്തിയാകാതിരുന്നതിനത്തെുടര്‍ന്ന് കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

ആര്‍ക്കെങ്കിലും നേട്ടമുണ്ടായോ എന്ന ചോദ്യത്തിന് നേട്ടമുണ്ടാക്കല്‍ മാത്രമല്ല, കേസില്‍ പ്രസക്തമായ മറ്റ് ഘടകങ്ങളുണ്ടെന്നായിരുന്നു അഡീ. സോളിസിറ്റര്‍ ജനറലിന്‍െറ മറുപടി. പൊതുസേവകരായ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പദവിദുരുപയോഗം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയവകൂടി പരിഗണിക്കേണ്ടതുണ്ട്. കുറ്റകൃത്യം നടത്തണമെന്ന ഉദ്ദേശ്യത്തോടെയാണോ ഒരു കാര്യം ചെയ്തതെന്നുപോലും പരിഗണിക്കേണ്ടതില്ല. ലാവലിന്‍ കരാറിനുപിന്നില്‍ കപട ലക്ഷ്യമില്ളെന്ന പ്രതികളെ കുറ്റവിമുക്തരാക്കി പുറപ്പെടുവിച്ച സി.ബി.ഐ ഉത്തരവിലെ കണ്ടത്തെല്‍ ശരിയല്ല. ഒൗദ്യോഗിക പദവിയുടെ ദുരുപയോഗം, കുറ്റകരമായ ഗൂഢാലോചന എന്നിവ കേസില്‍ നിലനില്‍ക്കും. പൊതുസേവകരുടെ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ ഒൗദ്യോഗിക പദവിയുടെ ദുരുപയോഗത്തിലൂടെ മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടാക്കാന്‍ കാരണക്കാരായാലും കുറ്റക്കാരാകുമെന്ന് എ.എസ്.ജി വാദിച്ചു.

അഞ്ചാം പ്രതി സിദ്ധാര്‍ഥമേനോന്‍ മരിച്ച വിവരം റിവിഷന്‍ ഹരജി പരിഗണനക്കെടുത്തപ്പോള്‍തന്നെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് സി.ബി.ഐയുടെ വാദം തുടങ്ങി. പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ളെന്നും സാക്ഷിമൊഴികളോ രേഖകളോ വിലയിരുത്താതെയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നും എ.എസ്.ജി വാദിച്ചു.
157 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത അഞ്ഞൂറിലേറെ രേഖകളും ഹാജരാക്കിയിരുന്നു. എന്നാല്‍ ഗൂഢാലോചന, കുറ്റകൃത്യം ഇവയെക്കുറിച്ചൊക്കെയുള്ള സാക്ഷിമൊഴികള്‍ കോടതി കണക്കിലെടുത്തില്ളെന്നുംസി.ബി.ഐ ധരിപ്പിച്ചു.

Tags:    
News Summary - lavalin case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.