ന്യൂഡല്‍ഹി: പിണറായിയെപോലെ തന്നെയും കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ഹൈേകാടതിവിധി ചോദ്യം ചെയ്ത് നാലാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരിരംഗ അയ്യര്‍ ആണ് സുപ്രീംകോടതിയിലെത്തിയത്.
മുന്‍ വൈദ്യുതിമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയൻറ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ വെറുതെ വിട്ടും നാലുമുതലുള്ള പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി ആഗസ്റ്റിലാണ് ഹൈകോടതി വിധിപറഞ്ഞത്.
ആ വിധി വിവേചനപരമാണെന്ന് കസ്തൂരിരംഗ അയ്യർ ഹരജിയില്‍ ബോധിപ്പിച്ചു. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കേസില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈേകാടതിനടപടി അനീതിയാണ്. സര്‍ക്കാര്‍ ജീവനക്കാരന് എന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് താന്‍ നിവഹിച്ചത്. കരാര്‍ നിലവില്‍വന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്ത്തികേയന്, കെ.എസ്.ഇ.ബി ചെയര്മാന് വി. രാജഗോപാല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ ചീഫ് എന്‍ജിനീയര്‍ മാത്രമായ തന്നെ പ്രതിയാക്കിയത് അനീതിയാണ്.
ഹൈകോടതിയുടെ നടപടി ക്രിമിനല്‍ നടപടി ചട്ടം 379-ാം വകുപ്പിെൻറ ലംഘനമാണ്. ഈ സാഹചര്യത്തില്‍ തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹരജിക്കാരന് ആവശ്യപ്പെട്ടു. ഹരജി ഈമാസം അവസാനം കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.