തൃശൂർ: ജില്ലയിലെ ക്രമസമാധാന നില തകർന്നുവെന്നും ആർക്കും എന്ത് കുറ്റകൃത്യവും ചെയ്യാവുന്ന അവസ്ഥയാണെന്നും ടി.എൻ. പ്രതാപൻ എം.പി കുറ്റപ്പെടുത്തി. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന്^മദ്യ അധോലോക മാഫിയകളുടെയും വിളയാട്ടം കണ്ടില്ലെന്ന് നടിക്കുന്നത് സംസ്ഥാന പൊലീസ് വകുപ്പിെൻറ പരാജയമാണെന്നും എം.പി അഭിപ്രായപ്പെട്ടു.
ഒരാഴ്ചക്കിടെ ജില്ലയിൽ ആറാമത്തെ കൊലപാതകമാണ് ഇന്ന് പകൽ അന്തിക്കാട് മാങ്ങാട്ടുകരയിൽ നടന്നത്. ചൊവ്വന്നൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും എളനാട് പോക്സോ കേസ് പ്രതിയും കൊല്ലപ്പെട്ടതിന് പുറമെത അമ്പിളിക്കല ഹോസ്റ്റലിലെ കസ്റ്റഡി മരണവും ഒല്ലൂർ, എറിയാട് എന്നിവിടങ്ങളിലെ കൊലപാതകങ്ങളും ഒരാഴ്ചക്കകം നടന്നതാണ്.
ഗുണ്ട സംഘങ്ങളുടെ കുടിപ്പകയും ആക്രമണവും ജില്ലയിൽ പതിവായിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് സംവിധാനം തികഞ്ഞ പരാജയമാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത ഭരണകക്ഷി ഇടപെടലുകളാണ് ഇതിന് കാരണം.
ജില്ലയിലെ ക്രമസമാധാന നില സംരക്ഷിക്കാൻ ഉന്നതതല ഇടപെടൽ അനിവാര്യമാണ്. അല്ലെങ്കിൽ മഹാമാരിയും തദേശ സ്ഥാപന തെരഞ്ഞെടുപ്പും സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള അവസരം സൃഷ്ടിക്കുമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.