പോക്സോ കേസിൽ അഭിഭാഷകന്‍റെ ജാമ്യം റദ്ദാക്കി

കൽപറ്റ: പോക്സോ കേസിൽ അഭിഭാഷകന്‍റെ ജാമ്യം റദ്ദാക്കി. 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കൽപറ്റ ബാറിലെ അഭിഭാഷകൻ കാക്കവയൽ കോമള ഭവനിൽ സി.കെ. അരുൺ കുമാറിന്‍റെ (36) ജാമ്യമാണ് കൽപറ്റ പോക്സോ സ്പെഷൽ കോടതി റദ്ദാക്കിയത്. അരുണിന് നേരത്തേ ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

മുൻകൂർ ജാമ്യം നൽകിയ ഹൈകോടതിയെയും അതിനനുകൂല നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനെയും രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി പ്രതിയെ അറസ്റ്റ് ചെയ്യാനും നിർദേശിച്ചു.

അതിനിടെ, കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് കൽപറ്റ പോക്സോ കോടതി റെഗുലർ ജാമ്യം അനുവദിച്ചിരുന്നു. ജില്ല പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം അനുസരിച്ച് ഈ ജാമ്യംകൂടി റദ്ദാക്കണമെന്നും പുനരന്വേഷണം നടത്തണമെന്നും കാണിച്ച് പൊലീസ്, പോക്സോ കോടതിയിൽ ഹരജി നൽകി.

ഈ ഹരജി പരിഗണിച്ചാണ് ഇപ്പോൾ കൽപറ്റ പോക്സോ സ്പെഷൽ കോടതി അരുണിന്‍റെ ജാമ്യം റദ്ദാക്കിയത്. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ കോടതി നിർ​ദേശിച്ചു.

Tags:    
News Summary - Lawyer's bail canceled in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.