ലൈഫ് വിവാദം​ ഏശിയില്ല; വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ്​ മുന്നിൽ

തൃശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്​ മുമ്പ്​ എൽ.ഡി.എഫ്​ സർക്കാറിനെ ഏറ്റവും കൂടുതൽ പിടിച്ചുലച്ചത്​ ലൈഫ്​ ഫ്ലാറ്റ്​ വിവാദമായിരുന്നു. അനിൽ അക്കര എം.എൽ.എയുടെ പരാതിയെ തുടർന്ന്​ ലൈഫ്​ ഫ്ലാറ്റ്​ ഇടപാടിലെ അഴിമതി കേസിലെ അന്വേഷണം സി.ബി.​െഎ ഏറ്റെടുക്കുകയും ചെയ്​തിരുന്നു. എന്നാൽ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ലൈഫ്​ വിവാദം ഏശിയിട്ടില്ലെന്ന്​ വ്യക്​തമാക്കുന്ന തെരഞ്ഞെടുപ്പ്​ ഫലമാണ്​ പുറത്ത്​ വന്നത്​.

വടക്കാഞ്ചേരി നഗരസഭയിൽ 21 സീറ്റുകൾ നേടിയാണ്​ എൽ.ഡി.എഫ്​ ഒന്നാമതെത്തിയത്​. യു.ഡി.എഫ്​ 16 സീറ്റുകൾ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യു​േമ്പാൾ യു.ഡി.എഫിന്​ ഒരു സീറ്റ്​ മാത്രമാണ്​ അധികമായി നേടാൻ കഴിഞ്ഞത്​.

വടക്കാഞ്ചേരിയിൽ എൻ.ഡി.എ ഒരു സീറ്റിലും മറ്റുള്ളവർ മൂന്ന്​ സീറ്റിലും വിജയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.